2 Kings 18:10 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഉപരോധത്തിന്‍റെ മൂന്നാം വര്‍ഷം അയാള്‍ അതു പിടിച്ചടക്കി. ഹിസ്ക്കീയാരാജാവിന്‍റെ വാഴ്ചയുടെ ആറാം വര്‍ഷത്തില്‍ അതായത് ഇസ്രായേല്‍രാജാവായ ഹോശേയയുടെ ഒമ്പതാം ഭരണവര്‍ഷത്തില്‍ ആയിരുന്നു ശല്മനേസെര്‍ ശമര്യ അധീനമാക്കിയത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മൂന്നു സംവത്സരം കഴിഞ്ഞശേഷം അവർ അതു പിടിച്ചു; ഹിസ്കീയാവിന്റെ ആറാം ആണ്ടിൽ, യിസ്രായേൽരാജാവായ ഹോശേയയുടെ ഒമ്പതാം ആണ്ടിൽ തന്നേ, ശമര്യ പിടിക്കപ്പെട്ടു.
Malayalam 1992 MBSI
മൂന്നു സംവത്സരം കഴിഞ്ഞശേഷം അവര്‍ അതു പിടിച്ചു; ഹിസ്കീയാവിന്റെ ആറം ആണ്ടില്‍, യിസ്രായേല്‍രാജാവായ ഹോശേയയുടെ ഒമ്പതാം ആണ്ടില്‍ തന്നേ, ശമര്‍യ്യ പിടിക്കപ്പെട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മൂന്ന് സംവത്സരം കഴിഞ്ഞശേഷം അവൻ അത് പിടിച്ചടക്കി; അങ്ങനെ ഹിസ്കീയാവിന്റെ ആറാം ആണ്ടിൽ, യിസ്രായേൽരാജാവായ ഹോശേയയുടെ ഒമ്പതാം ആണ്ടിൽ തന്നേ, ശമര്യ പിടിക്കപ്പെട്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മൂന്നു സംവത്സരം കഴിഞ്ഞശേഷം അവര്‍ അതു പിടിച്ചു; ഹിസ്കീയാവിന്റെ ആറാം ആണ്ടിൽ, യിസ്രായേൽരാജാവായ ഹോശേയയുടെ ഒമ്പതാം ആണ്ടിൽതന്നെ, ശമര്യ പിടിക്കപ്പെട്ടു.
Malayalam Bible POC-ML 2013
മൂന്നു കൊല്ലത്തിനുശേഷം അവന്‍ അതു പിടിച്ചടക്കി. ഹെസക്കിയായുടെ ആറാംഭരണവര്‍ഷം, അതായത്, ഇസ്രായേല്‍രാജാവായ ഹോസിയായുടെ ഒന്‍പതാം ഭരണവര്‍ഷം, സമരിയാ അവന്‍െറ അധീനതയിലായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മൂന്നുവർഷം കഴിഞ്ഞപ്പോൾ അശ്ശൂര്യർ അതിനെ പിടിച്ചെടുത്തു. അങ്ങനെ ഹിസ്കിയാവിന്റെ ആറാമാണ്ടിൽ, അതായത്, ഇസ്രായേൽരാജാവായ ഹോശേയയുടെ ഒൻപതാമാണ്ടിൽ ശമര്യ കീഴടക്കപ്പെട്ടു.