2 Kings 18:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഹിസ്ക്കീയാരാജാവിന്‍റെ വാഴ്ചയുടെ നാലാം വര്‍ഷം അസ്സീറിയാരാജാവായ ശല്മനേസെര്‍ ശമര്യക്കെതിരെ ചെന്ന് അതിനെ ഉപരോധിച്ചു. അത് ഇസ്രായേല്‍രാജാവും ഏലായുടെ പുത്രനുമായ ഹോശേയയുടെ ഏഴാം ഭരണവര്‍ഷത്തിലായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രായേൽരാജാവായ ഏലയുടെ മകൻ ഹോശേയയുടെ ഏഴാം ആണ്ടായി ഹിസ്കീയാരാജാവിന്റെ നാലാം ആണ്ടിൽ അശ്ശൂർരാജാവായ ശല്മനേസെർ ശമര്യയുടെ നേരെ പുറപ്പെട്ടുവന്നു അതിനെ നിരോധിച്ചു.
Malayalam 1992 MBSI
യിസ്രായേല്‍രാജാവായ ഏലയുടെ മകന്‍ ഹോശേയയുടെ ഏഴാം ആണ്ടായി ഹിസ്കീയാരാജാവിന്റെ നാലാം ആണ്ടില്‍ അശ്ശൂര്‍രാജാവായ ശല്മനേസെര്‍ ശമര്‍യ്യയുടെ നേരെ പുറപ്പെട്ടു വന്നു അതിനെ നിരോധിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്രായേൽരാജാവായ ഏലയുടെ മകൻ ഹോശേയയുടെ ഏഴാം ആണ്ടായ, ഹിസ്കീയാരാജാവിന്റെ നാലാം ആണ്ടിൽ, അശ്ശൂർരാജാവായ ശല്മനേസെർ ശമര്യയുടെ നേരെ പുറപ്പെട്ടുവന്ന് അതിനെ ഉപരോധിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്രായേൽരാജാവായ ഏലായുടെ മകന്‍ ഹോശേയയുടെ ഏഴാം ആണ്ടായി ഹിസ്കീയാരാജാവിന്‍റെ നാലാം ആണ്ടിൽ അശ്ശൂര്‍രാജാവായ ശല്മനേസെര്‍ ശമര്യയുടെ നേരേ പുറപ്പെട്ടുവന്ന് അതിനെ നിരോധിച്ചു.
Malayalam Bible POC-ML 2013
ഹെസക്കിയാരാജാവിന്‍െറ നാലാംഭരണവര്‍ഷം, അതായത,്‌ ഇസ്രായേല്‍രാജാവും ഏലായുടെ പുത്രനുമായ ഹോസിയായുടെ ഏഴാംഭരണവര്‍ഷം, അസ്‌സീറിയാരാജാവായ ഷല്‍മനേസര്‍ സമരിയായ്‌ക്കെതിരേ ഉപരോധമേര്‍പ്പെടുത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഹിസ്കിയാരാജാവിന്റെ നാലാമാണ്ടിൽ, അതായത്, ഇസ്രായേൽരാജാവും ഏലയുടെ മകനുമായ ഹോശേയയുടെ ഏഴാമാണ്ടിൽ, അശ്ശൂർരാജാവായ ശല്മനേസർ ശമര്യയ്ക്കുനേരേ സൈന്യവുമായിവന്ന് അതിനെ ഉപരോധിച്ചു.