2 Kings 19:23 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിന്‍റെ ഭൃത്യന്മാര്‍വഴി നീ സര്‍വേശ്വരനെ നിന്ദിച്ചിരിക്കുന്നു. അനേകം രഥങ്ങളോടുകൂടി ഞാന്‍ പര്‍വതശിഖരങ്ങളില്‍ ലെബാനോന്‍റെ വിദൂരസങ്കേതങ്ങളില്‍ കയറി അവിടെയുള്ള ഏറ്റവും ഉയര്‍ന്ന ദേവദാരുക്കളും വിശിഷ്ടമായ സരളവൃക്ഷങ്ങളും വെട്ടി വീഴ്ത്തി. അതിന്‍റെ ഏറ്റവും വിദൂരസ്ഥമായ സങ്കേതങ്ങളില്‍, അതിന്‍റെ ഇടതൂര്‍ന്ന വനത്തിലേക്ക് ഞാന്‍ ചെന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ ദൂതന്മാർമുഖാന്തരം നീ കർത്താവിനെ നിന്ദിച്ചു: എന്റെ അസംഖ്യരഥങ്ങളോടുകൂടെ ഞാൻ മലമുകളിലും ലെബാനോന്റെ ശിഖരങ്ങളിലും കയറിയിരിക്കുന്നു; അതിലെ പൊക്കമുള്ള ദേവദാരുക്കളും വിശേഷമായ സരളവൃക്ഷങ്ങളും ഞാൻ മുറിക്കും; അതിന്റെ അറ്റത്തെ പാർപ്പിടംവരെയും ചെഴിപ്പുള്ള കാടുവരെയും ഞാൻ കടന്നുചെല്ലും.
Malayalam 1992 MBSI
നിന്റെ ദൂതന്മാര്‍ മുഖാന്തരം നീ കര്‍ത്താവിനെ നിന്ദിച്ചുഎന്റെ അസംഖ്യരഥങ്ങളോടുകൂടെ ഞാന്‍ മലമുകളിലും ലെബാനോന്റെ ശിഖരങ്ങളിലും കയറിയിരിക്കുന്നു; അതിലെ പൊക്കമുള്ള ദേവദാരുക്കളും വിശേഷമായ സരളവൃക്ഷങ്ങളും ഞാന്‍ മുറിക്കും; അതിന്റെ അറ്റത്തെ പാര്‍പ്പിടംവരെയും ചെഴിപ്പുള്ള കാടുവരെയും ഞാന്‍ കടന്നുചെല്ലും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ ദൂതന്മാർ മുഖാന്തരം നീ കർത്താവിനെ നിന്ദിച്ചു: ‘എന്റെ അസംഖ്യം രഥങ്ങളോടുകൂടെ ഞാൻ മലമുകളിലും ലെബാനോന്റെ ശിഖരങ്ങളിലും കയറിയിരിക്കുന്നു; അതിലെ പൊക്കമുള്ള ദേവദാരുക്കളും വിശേഷമായ സരളവൃക്ഷങ്ങളും ഞാൻ മുറിക്കും; അതിന്റെ അതിർത്തിയിലെ പാർപ്പിടംവരെയും തഴച്ചുവളരുന്ന കാടുവരെയും ഞാൻ കടന്നുചെല്ലും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ ദൂതന്മാര്‍ മുഖാന്തരം നീ കര്‍ത്താവിനെ നിന്ദിച്ചു: എന്റെ അസംഖ്യരഥങ്ങളോടുകൂടെ ഞാന്‍ മലമുകളിലും ലെബാനോന്റെ ശിഖരങ്ങളിലും കയറിയിരിക്കുന്നു; അതിലെ പൊക്കമുള്ള ദേവദാരുക്കളും വിശേഷമായ സരളവൃക്ഷങ്ങളും ഞാന്‍ മുറിക്കും; അതിന്റെ അറ്റത്തെ പാര്‍പ്പിടംവരെയും ചെഴിപ്പുള്ള കാടുവരെയും ഞാന്‍ കടന്നുചെല്ലും.
Malayalam Bible POC-ML 2013
നിന്‍െറ ദൂതന്‍മാര്‍വഴി നീ കര്‍ത്താവിനെ പരിഹസിച്ചു. എന്‍െറ അസംഖ്യം രഥങ്ങള്‍കൊണ്ടുഞാന്‍ പര്‍വതശൃംഗങ്ങളിലുംലബനോന്‍െറ ഉള്‍പ്രദേശങ്ങളിലുംഎത്തിയെന്നും, ഉയര്‍ന്ന ദേവദാരുക്കളും ശ്രഷ്‌ഠമായ സരളമരങ്ങളുംവീഴ്‌ത്തിയെന്നും അതിന്‍െറ വിദൂരസ്‌ഥമായകോണുകളിലുംനിബിഢമായ വനാന്തരങ്ങളിലുംപ്രവേശിച്ചു എന്നും നീ പറഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിന്റെ ദൂതന്മാർ മുഖാന്തരം നീ യഹോവയെ പരിഹസിച്ചിരിക്കുന്നു. എന്റെ അസംഖ്യം രഥങ്ങൾകൊണ്ട് ഞാൻ പർവതങ്ങളുടെ ശിഖരങ്ങളിൽക്കയറി, ലെബാനോന്റെ പരമോന്നത ശിഖരങ്ങളിൽനിന്ന് അതിലെ ഏറ്റവും പൊക്കമുള്ള ദേവദാരുക്കളും അതിലെ അതിവിശിഷ്ടമായ സരളവൃക്ഷങ്ങളും ഞാൻ വെട്ടിവീഴ്ത്തി. അതിന്റെ ഏറ്റവും വിജനമായ സ്ഥലങ്ങളിലെ നിബിഡ വനാന്തരങ്ങളിലും ഞാൻ കടന്നുചെന്നു.