2 Kings 2:15 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെരീഹോവില്‍നിന്നുള്ള അമ്പതു പ്രവാചകന്മാരും അദ്ദേഹത്തെ കണ്ടപ്പോള്‍ ഏലിയായുടെ ചൈതന്യം അദ്ദേഹത്തില്‍ കുടികൊള്ളുന്നു” എന്നു പറഞ്ഞു. അവര്‍ ചെന്ന് അദ്ദേഹത്തെ സ്വീകരിച്ച് അദ്ദേഹത്തിന്‍റെ മുമ്പില്‍ സാഷ്ടാംഗം വീണു നമസ്കരിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെരീഹോവിൽ അവന്നെതിരെ നിന്നിരുന്നു പ്രവാചകശിഷ്യന്മാർ അവനെ കണ്ടിട്ടു: ഏലീയാവിന്റെ ആത്മാവു എലീശയുടെമേൽ അധിവസിക്കുന്നു എന്നു പറഞ്ഞു അവനെ എതിരേറ്റുചെന്നു അവന്റെ മുമ്പിൽ സാഷ്ടാംഗം വീണു.
Malayalam 1992 MBSI
യെരീഹോവില്‍ അവന്നെതിരെ നിന്നിരുന്നു പ്രവാചകശിഷ്യന്മാര്‍ അവനെ കണ്ടിട്ടുഏലീയാവിന്റെ ആത്മാവു എലീശയുടെ മേല്‍ അധിവസിക്കുന്നു എന്നു പറഞ്ഞു അവനെ എതിരേറ്റുചെന്നു അവന്റെ മുമ്പില്‍ സാഷ്ടാംഗം വീണു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യെരീഹോവിൽ അവന് അഭിമുഖമായി നിന്നിരുന്ന പ്രവാചകശിഷ്യന്മാർ അവനെ കണ്ടിട്ട്: “ഏലീയാവിന്റെ ആത്മാവ് എലീശയുടെമേൽ അധിവസിക്കുന്നു” എന്ന് പറഞ്ഞ് അവനെ എതിരേറ്റുചെന്ന് അവന്റെ മുമ്പിൽ സാഷ്ടാംഗം വീണു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യെരീഹോവിൽ അവനെതിരേ നിന്നിരുന്ന പ്രവാചകശിഷ്യന്മാര്‍ അവനെ കണ്ടിട്ട്: ഏലീയാവിന്റെ ആത്മാവ് എലീശായുടെമേൽ അധിവസിക്കുന്നു എന്നു പറഞ്ഞ് അവനെ എതിരേറ്റുചെന്ന് അവന്റെ മുമ്പിൽ സാഷ്ടാംഗം വീണു.
Malayalam Bible POC-ML 2013
ജറീക്കോയിലെ പ്രവാചകഗണം എലീഷായെ കണ്ടപ്പോള്‍, ഏലിയായുടെ ആത്‌മാവ് എലീഷായില്‍ കുടികൊള്ളുന്നു എന്നു പറഞ്ഞു. അവര്‍ അവനെ താണുവണങ്ങി എതിരേറ്റു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യെരീഹോവിൽ അദ്ദേഹത്തിനെതിരേ നിന്നിരുന്ന പ്രവാചകശിഷ്യന്മാർ അദ്ദേഹത്തെ കണ്ട് ആശ്ചര്യഭരിതരായി: “ഏലിയാവിന്റെ ആത്മാവ് എലീശയിൽ ആവസിക്കുന്നു” എന്നു പറഞ്ഞ് എതിരേറ്റുചെന്ന് അദ്ദേഹത്തിന്റെമുമ്പിൽ സാഷ്ടാംഗം നമസ്കരിച്ചു.