2 Kings 2:16 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ പറഞ്ഞു: “ബലശാലികളായ അമ്പതു പേര്‍ ഞങ്ങളുടെ കൂടെ ഉണ്ട്. അങ്ങയുടെ യജമാനനെ അന്വേഷിച്ചുപോകാന്‍ അവരെ അനുവദിക്കണമേ. സര്‍വേശ്വരന്‍റെ ആത്മാവ് അദ്ദേഹത്തെ വല്ല മലയിലോ താഴ്വരയിലോ ഉപേക്ഷിച്ചിരിക്കും.” അപ്പോള്‍ എലീശ പറഞ്ഞു: “ആരെയും അയയ്‍ക്കേണ്ടാ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ അവനോടു: ഇതാ, അടിയങ്ങളോടുകൂടെ അമ്പതു ബലശാലികൾ ഉണ്ടു; അവർ ചെന്നു നിന്റെ യജമാനനെ അന്വേഷിക്കട്ടെ; പക്ഷേ യഹോവയുടെ ആത്മാവു അവനെ എടുത്തു വല്ല മലയിലോ താഴ്വരയിലോ എങ്ങാനും ഇട്ടിട്ടുണ്ടായിരിക്കും എന്നു പറഞ്ഞു. അതിന്നു അവൻ: നിങ്ങൾ അയക്കരുതു എന്നു പറഞ്ഞു.
Malayalam 1992 MBSI
അവര്‍ അവനോടുഇതാ, അടിയങ്ങളോടുകൂടെ അമ്പതു ബലശാലികള്‍ ഉണ്ടു; അവര്‍ ചെന്നു നിന്റെ യജമാനനെ അന്വേഷിക്കട്ടെ; പക്ഷേ യഹോവയുടെ ആത്മാവു അവനെ എടുത്തു വല്ല മലയിലോ താഴ്വരയിലോ എങ്ങാനും ഇട്ടിട്ടുണ്ടായിരിക്കും എന്നു പറഞ്ഞു. അതിന്നു അവന്‍ നിങ്ങള്‍ അയക്കരുതു എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ അവനോട്: “ഇതാ, അടിയങ്ങളോടുകൂടെ ശക്തന്മാരായ അമ്പത് പേർ ഉണ്ട്; അവർ ചെന്ന് നിന്റെ യജമാനനെ അന്വേഷിക്കട്ടെ; ഒരുപക്ഷേ യഹോവയുടെ ആത്മാവ് അവനെ എടുത്ത് വല്ല മലയിലോ താഴ്വരയിലോ ഇട്ടിട്ടുണ്ടായിരിക്കും” എന്ന് പറഞ്ഞു. അതിന് അവൻ: “നിങ്ങൾ അയക്കരുത്” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ അവനോട്: ഇതാ, അടിയങ്ങളോടുകൂടെ അമ്പതു ബലശാലികള്‍ ഉണ്ട്; അവര്‍ ചെന്ന് നിന്റെ യജമാനനെ അന്വേഷിക്കട്ടെ; പക്ഷേ യഹോവയുടെ ആത്മാവ് അവനെ എടുത്ത് വല്ല മലയിലോ താഴ്വരയിലോ എങ്ങാനും ഇട്ടിട്ടുണ്ടായിരിക്കും എന്നു പറഞ്ഞു. അതിന് അവന്‍: നിങ്ങള്‍ അയയ്ക്കരുത് എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അവര്‍ അവനോടു പറഞ്ഞു: അങ്ങയുടെ ദാസന്‍മാരുടെ ഇടയില്‍ അന്‍പ തു ബലവാന്‍മാരുണ്ട്. അങ്ങയുടെയജമാനനെ അന്വേഷിച്ചുപോകുന്നതിന് അവരെ അനുവദിച്ചാലും. കര്‍ത്താവിന്‍െറ ആത്‌മാവ് അവനെ വല്ല മലയിലോ താഴ്‌വരയിലോ ഉപേക്‌ഷിച്ചിരിക്കാം. അവന്‍ പറഞ്ഞു: ആരെയും അയയ്‌ക്കേണ്ടാ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ അദ്ദേഹത്തോട്: “ഇതാ, അങ്ങയുടെ സേവകന്മാരായ ഞങ്ങളോടുകൂടെ കരുത്തരായ അൻപതു പുരുഷന്മാരുണ്ട്; അവർ ചെന്ന് അങ്ങയുടെ യജമാനനെ മരുഭൂമിയിൽ അന്വേഷിക്കട്ടെ! ഒരുപക്ഷേ, യഹോവയുടെ ആത്മാവ് അദ്ദേഹത്തെ എടുത്തു വല്ല പർവതത്തിലോ താഴ്വരയിലോ ഇട്ടിട്ടുണ്ടായിരിക്കും” എന്നു പറഞ്ഞു. “അരുത്! അവരെ അയയ്ക്കരുത്,” എന്ന് എലീശാ മറുപടി പറഞ്ഞു.