2 Kings 2:18 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ മടങ്ങിവന്നു യെരീഹോവില്‍ പാര്‍ത്തിരുന്ന എലീശയെ കണ്ടു. “നിങ്ങള്‍ പോകേണ്ട എന്നു ഞാന്‍ പറഞ്ഞതല്ലേ?” എലീശ ചോദിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ യെരീഹോവിൽ പാർത്തിരുന്നതുകൊണ്ടു അവർ അവന്റെ അടുക്കൽ മടങ്ങിവന്നു; അവൻ അവരോടു: പോകരുതു എന്നു ഞാൻ നിങ്ങളോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.
Malayalam 1992 MBSI
അവന്‍ യെരീഹോവില്‍ പാര്‍ത്തിരുന്നതുകൊണ്ടു അവര്‍ അവന്റെ അടുക്കല്‍ മടങ്ങിവന്നു; അവന്‍ അവരോടുപോകരുതു എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ യെരീഹോവിൽ പാർത്തിരുന്നതുകൊണ്ട് അവർ അവന്റെ അടുക്കൽ മടങ്ങിവന്നു; അവൻ അവരോട്: “പോകരുത് എന്ന് ഞാൻ നിങ്ങളോട് പറഞ്ഞില്ലയോ?” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ യെരീഹോവിൽ പാര്‍ത്തിരുന്നതുകൊണ്ട് അവര്‍ അവന്‍റെ അടുക്കൽ മടങ്ങിവന്നു; അവന്‍ അവരോട്: പോകരുത് എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
എലീഷാ ജറീക്കോയില്‍ കാത്തു നില്‍ക്കുമ്പോള്‍ അവര്‍ മടങ്ങിവന്നു. അവന്‍ അവരോടു പറഞ്ഞു: പോകണ്ടാ എന്ന്‌ ഞാന്‍ പറഞ്ഞതല്ലേ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ യെരീഹോവിൽ താമസിച്ചിരുന്ന എലീശയുടെ അടുക്കൽ തിരിച്ചെത്തിയപ്പോൾ അദ്ദേഹം അവരോട്: “പോകരുതെന്നു ഞാൻ നിങ്ങളോടു പറഞ്ഞതല്ലേ?” എന്നു ചോദിച്ചു.