2 Kings 2:24 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എലീശ തിരിഞ്ഞ് അവരെ നോക്കി. അദ്ദേഹം സര്‍വേശ്വരന്‍റെ നാമത്തില്‍ അവരെ ശപിച്ചു. പെട്ടെന്ന് കാട്ടില്‍നിന്ന് രണ്ട് പെണ്‍കരടികള്‍ ഇറങ്ങിവന്ന് നാല്പത്തിരണ്ടു ബാലന്മാരെ കടിച്ചുകീറിക്കളഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ പിന്നോക്കം തിരിഞ്ഞു അവനെ നോക്കി യഹോവനാമത്തിൽ അവരെ ശപിച്ചു; അപ്പോൾ കാട്ടിൽനിന്നു രണ്ടു പെൺകരടി ഇറങ്ങിവന്നു അവരിൽ നാല്പത്തിരണ്ടു ബാലന്മാരെ കീറിക്കളഞ്ഞു.
Malayalam 1992 MBSI
അവന്‍ പിന്നോക്കം തിരിഞ്ഞു അവനെ നോക്കി യഹോവനാമത്തില്‍ അവരെ ശപിച്ചു; അപ്പോള്‍ കാട്ടില്‍നിന്നു രണ്ടു പെണ്‍കരടി ഇറങ്ങിവന്നു അവരില്‍ നാല്പത്തിരണ്ടു ബാലന്മാരെ കീറിക്കളഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ തിരിഞ്ഞു നോക്കി യഹോവയുടെ നാമത്തിൽ അവരെ ശപിച്ചു; അപ്പോൾ കാട്ടിൽനിന്ന് രണ്ടു പെൺകരടികൾ ഇറങ്ങിവന്ന് അവരിൽ നാല്പത്തിരണ്ട് പേരെ കടിച്ചുകീറിക്കളഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ പിന്നോക്കം തിരിഞ്ഞ് അവരെ നോക്കി യഹോവാനാമത്തിൽ അവരെ ശപിച്ചു; അപ്പോള്‍ കാട്ടിൽനിന്നു രണ്ടു പെണ്‍കരടി ഇറങ്ങിവന്ന് അവരിൽ നാല്പത്തിരണ്ടു ബാലന്മാരെ കീറിക്കളഞ്ഞു.
Malayalam Bible POC-ML 2013
അവന്‍ തിരിഞ്ഞുനോക്കി, അവരെ കണ്ടു. കര്‍ത്താവിന്‍െറ നാമത്തില്‍ അവരെ ശപിച്ചു. കാട്ടില്‍നിന്നു രണ്ടു പെണ്‍കരടികള്‍ ഇറങ്ങി നാല്‍പത്തിരണ്ടു ബാലന്‍മാരെ ചീന്തിക്കീറി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹം തിരിഞ്ഞ് അവരെ നോക്കി; യഹോവയുടെ നാമത്തിൽ അവർക്കെതിരേ ചില ശാപവാക്കുകൾ ഉച്ചരിച്ചു. അപ്പോൾ, രണ്ടു കരടികൾ വനത്തിൽനിന്ന് ഇറങ്ങിവന്ന് ആ ആൺകുട്ടികളിൽ നാൽപ്പത്തിരണ്ടുപേരെ കീറിക്കളഞ്ഞു.