2 Kings 20:14 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് യെശയ്യാപ്രവാചകന്‍ ഹിസ്കീയാരാജാവിന്റെ അടുക്കല്‍ വന്നു ചോദിച്ചു: “ഈ ആളുകള്‍ എന്തു പറഞ്ഞു?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ യെശയ്യാപ്രവാചകൻ ഹിസ്കീയാരാജാവിന്റെ അടുക്കൽ വന്നു അവനോടു: ഈ പുരുഷന്മാർ എന്തു പറഞ്ഞു? അവർ എവിടെനിന്നു നിന്റെ അടുക്കൽ വന്നു എന്നു ചോദിച്ചതിന്നു ഹിസ്കീയാവു: അവർ ദൂരദേശത്തുനിന്നു, ബാബേലിൽനിന്നു വന്നു എന്നു പറഞ്ഞു.
Malayalam 1992 MBSI
എന്നാല്‍ യെശയ്യാപ്രവാചകന്‍ ഹിസ്കീയാരാജാവിന്റെ അടുക്കല്‍ വന്നു അവനോടുഈ പുരുഷന്മാര്‍ എന്തു പറഞ്ഞു? അവര്‍ എവിടെ നിന്നു നിന്റെ അടുക്കല്‍ വന്നു എന്നു ചോദിച്ചതിന്നു ഹിസ്കീയാവുഅവര്‍ ദൂരദേശത്തുനിന്നു, ബാബേലില്‍നിന്നു വന്നു എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ യെശയ്യാപ്രവാചകൻ ഹിസ്കീയാരാജാവിന്റെ അടുക്കൽ വന്ന് അവനോട്: “ഈ പുരുഷന്മാർ എന്ത് പറഞ്ഞു? അവർ എവിടെനിന്ന് നിന്റെ അടുക്കൽ വന്നു?” എന്ന് ചോദിച്ചതിന് ഹിസ്കീയാവ്: “അവർ ദൂരദേശത്തുനിന്ന്, ബാബേലിൽനിന്ന് വന്നു” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ യെശയ്യാപ്രവാചകന്‍ ഹിസ്കീയാരാജാവിന്‍റെ അടുക്കൽ വന്ന് അവനോട്: ഈ പുരുഷന്മാര്‍ എന്തു പറഞ്ഞു? അവര്‍ എവിടെനിന്നു നിന്റെ അടുക്കൽ വന്നു എന്നു ചോദിച്ചതിനു ഹിസ്കീയാവ്: അവര്‍ ദൂരദേശത്തുനിന്ന്, ബാബേലിൽനിന്നു വന്നു എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അപ്പോള്‍ ഏശയ്യാ പ്രവാചകന്‍ ഹെസക്കിയാരാജാവിന്‍െറ അടുത്തുവന്നു ചോദിച്ചു: ഈ ആളുകള്‍ എന്താണു പറഞ്ഞത്? അവര്‍ എവിടെനിന്നാണു വന്നത്? ഹെസക്കിയാ പ്രതിവചിച്ചു: അവര്‍ വിദൂരദേശമായ ബാബിലോണില്‍നിന്നു വന്നിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ പ്രവാചകനായ യെശയ്യാവ് രാജാവിന്റെ അടുത്തുവന്ന് ഇപ്രകാരം ചോദിച്ചു: “ആ പുരുഷന്മാർ എന്തു പറഞ്ഞു? അവർ എവിടെനിന്നാണു വന്നത്?” ഹിസ്കിയാവ് മറുപടി പറഞ്ഞു: “അവർ ഒരു ദൂരദേശത്തുനിന്ന്, ബാബേലിൽനിന്ന് വന്നു.”