2 Kings 21:18 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മനശ്ശെ മരിച്ചു; പിതാക്കന്മാരോടു ചേര്‍ന്നു. കൊട്ടാരത്തിലെ ഉദ്യാനത്തില്‍-ഉസ്സയുടെ തോട്ടത്തില്‍-അദ്ദേഹത്തെ സംസ്കരിച്ചു. പിന്നീട് അദ്ദേഹത്തിന്‍റെ പുത്രന്‍ ആമോന്‍ രാജാവായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മനശ്ശെ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അരമനയുടെ തോട്ടത്തിൽ, ഉസ്സയുടെ തോട്ടത്തിൽ തന്നേ, അവനെ അടക്കം ചെയ്തു; അവന്റെ മകനായ ആമോൻ അവന്നുപകരം രാജാവായി.
Malayalam 1992 MBSI
മനശ്ശെ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അരമനയുടെ തോട്ടത്തില്‍, ഉസ്സയുടെ തോട്ടത്തില്‍ തന്നേ, അവനെ അടക്കംചെയ്തു; അവന്റെ മകനായ ആമോന്‍ അവന്നുപകരം രാജാവായി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മനശ്ശെ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; തന്റെ അരമനയുടെ തോട്ടത്തിൽ, ഉസ്സയുടെ തോട്ടത്തിൽ തന്നേ, അവനെ അടക്കം ചെയ്തു; അവന്റെ മകനായ ആമോൻ അവന് പകരം രാജാവായി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മനശ്ശെ തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്ര പ്രാപിച്ചു; അരമനയുടെ തോട്ടത്തിൽ, ഉസ്സയുടെ തോട്ടത്തിൽ തന്നെ, അവനെ അടക്കം ചെയ്തു; അവന്‍റെ മകനായ ആമോന്‍ അവനു പകരം രാജാവായി.
Malayalam Bible POC-ML 2013
മനാസ്‌സെ പിതാക്കന്‍മാരോടു ചേര്‍ന്നു; തന്‍െറ ഭവനത്തിലെ ഉസ്‌സായുടെ ഉദ്യാനത്തില്‍ സംസ്‌ക രിക്കപ്പെട്ടു. പുത്രന്‍ ആമോന്‍ ഭരണമേറ്റു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മനശ്ശെ നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തിന്റെ കൊട്ടാര ഉദ്യാനത്തിൽ ഉസ്സയുടെ തോട്ടത്തിൽ അദ്ദേഹത്തെ അടക്കംചെയ്തു. അദ്ദേഹത്തിന്റെ മകനായ ആമോൻ അദ്ദേഹത്തിനുപകരം രാജാവായി.