2 Kings 21:19 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാജാവായപ്പോള്‍ ആമോന് ഇരുപത്തിരണ്ടു വയസ്സായിരുന്നു. അദ്ദേഹം യെരൂശലേമില്‍ രണ്ടു വര്‍ഷം ഭരിച്ചു; യൊത്ബക്കാരന്‍ ഹാരൂസിന്‍റെ പുത്രി മെശുല്ലേമെത്ത് ആയിരുന്നു അദ്ദേഹത്തിന്‍റെ മാതാവ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആമോൻ വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവൻ രണ്ടു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു മെശൂല്ലേമെത്ത് എന്നു പേർ; അവൾ യൊത്ബക്കാരനായ ഹാരൂസിന്റെ മകൾ ആയിരുന്നു.
Malayalam 1992 MBSI
ആമോന്‍ വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവന്‍ രണ്ടു സംവത്സരം യെരൂശലേമില്‍ വാണു. അവന്റെ അമ്മെക്കു മെശൂല്ലേമെത്ത് എന്നു പേര്‍; അവള്‍ യൊത്ബക്കാരനായ ഹാരൂസിന്റെ മകള്‍ ആയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആമോൻ വാഴ്ചതുടങ്ങിയപ്പോൾ അവന് ഇരുപത്തിരണ്ട് വയസ്സായിരുന്നു; അവൻ രണ്ട് സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മക്ക് മെശൂല്ലേമെത്ത് എന്ന് പേരായിരുന്നു; അവൾ യൊത്ബക്കാരനായ ഹാരൂസിന്റെ മകൾ ആയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആമോന്‍ വാഴ്ച തുടങ്ങിയപ്പോള്‍ അവന് ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവന്‍ രണ്ടു സംവത്സരം യെരൂശലേമിൽ വാണു. അവന്‍റെ അമ്മയ്ക്കു മെശൂല്ലേമെത്ത് എന്ന് പേര്‍; അവള്‍ യൊത്ത്ബക്കാരനായ ഹാരൂസിന്‍റെ മകളായിരുന്നു.
Malayalam Bible POC-ML 2013
ഭരണമേല്‍ക്കുമ്പോള്‍ ആമോന് ഇരുപത്തിരണ്ടു വയസ്സായിരുന്നു. അവന്‍ ജറുസലെമില്‍ രണ്ടുവര്‍ഷം ഭരിച്ചു. അവന്‍െറ മാതാവ് യോത്‌ബായിലെ ഹറുസിന്‍െറ പുത്രിയായ മെഷുല്ലെമെത് ആയിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആമോൻ രാജാവാകുമ്പോൾ അദ്ദേഹത്തിന് ഇരുപത്തിരണ്ടു വയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ രണ്ടുവർഷം വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് മെശുല്ലേമെത്ത് എന്നായിരുന്നു. അവർ യൊത്ബക്കാരനായ ഹാരൂസിന്റെ മകൾ ആയിരുന്നു.