2 Kings 22:20 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നീ സമാധാനത്തോടെ മരിച്ച് നിന്‍റെ പിതാക്കന്മാരുടെ കല്ലറയില്‍ സംസ്കരിക്കപ്പെടും. ഞാന്‍ ഈ സ്ഥലത്തു വരുത്തുമെന്നു പറഞ്ഞ അനര്‍ഥമൊന്നും നീ കാണുകയില്ല.” അവര്‍ മടങ്ങിവന്നു രാജാവിനെ ഈ വിവരം അറിയിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു ഞാൻ നിന്നെ നിന്റെ പിതാക്കന്മാരോടു ചേർത്തുകൊള്ളും; നീ സമാധാനത്തോടെ നിന്റെ കല്ലറയിൽ അടക്കപ്പെടും; ഞാൻ ഈ സ്ഥലത്തിന്നു വരുത്തുവാൻപോകുന്ന അനർത്ഥമൊന്നും നിന്റെ കണ്ണു കാണുകയില്ല. അവർ രാജാവിനോടു ഈ മറുപടി ബോധിപ്പിച്ചു.
Malayalam 1992 MBSI
അതുകൊണ്ടു ഞാന്‍ നിന്നെ നിന്റെ പിതാക്കന്മാരോടു ചേര്‍ത്തുകൊള്ളും; നീ സമാധാനത്തോടെ നിന്റെ കല്ലറയില്‍ അടക്കപ്പെടും; ഞാന്‍ ഈ സ്ഥലത്തിന്നു വരുത്തുവാന്‍ പോകുന്ന അനര്‍ത്ഥമൊന്നും നിന്റെ കണ്ണു കാണുകയില്ല. അവര്‍ രാജാവിനോടു ഈ മറുപടി ബോധിപ്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് ഞാൻ നിന്നെ നിന്റെ പിതാക്കന്മാരോട് ചേർത്തുകൊള്ളും; നീ സമാധാനത്തോടെ നിന്റെ കല്ലറയിൽ അടക്കപ്പെടും; ഞാൻ ഈ സ്ഥലത്തിന് വരുത്തുവാൻ പോകുന്ന അനർത്ഥമൊന്നും നിന്റെ കണ്ണ് കാണുകയില്ല.” അവർ രാജാവിനോട് ഈ മറുപടി ബോധിപ്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ട് ഞാന്‍ നിന്നെ നിന്റെ പിതാക്കന്മാരോടു ചേര്‍ത്തുകൊള്ളും; നീ സമാധാനത്തോടെ നിന്റെ കല്ലറയിൽ അടക്കപ്പെടും; ഞാന്‍ ഈ സ്ഥലത്തിനു വരുത്തുവാന്‍പോകുന്ന അനര്‍ഥമൊന്നും നിന്‍റെ കണ്ണു കാണുകയില്ല. അവര്‍ രാജാവിനോട് ഈ മറുപടി ബോധിപ്പിച്ചു.
Malayalam Bible POC-ML 2013
അതിനാല്‍, ഞാന്‍ നിന്നെ പിതാക്കന്‍മാരോടുചേര്‍ക്കും. നീ സമാധാന പൂര്‍വം കല്ലറപൂകും. ഞാന്‍ ഈ സ്‌ഥലത്തിനു വരുത്തുന്ന അനര്‍ഥങ്ങള്‍ നിനക്കു കാണേണ്ടിവരുകയില്ല. അവര്‍ ഈ വചനം രാജാവിനെ അറിയിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനാൽ ഞാൻ നിന്നെ നിന്റെ പിതാക്കന്മാരോടു ചേർത്തുകൊള്ളും, നീ സമാധാനത്തോടെ അടക്കപ്പെടും. ഞാൻ ഈ സ്ഥലത്തിന്മേൽ വരുത്തുന്ന വിപത്തുകളൊന്നും നിന്റെ കണ്ണുകൾ കാണുകയില്ല.’ ” അങ്ങനെ അവർ മടങ്ങിച്ചെന്ന്, പ്രവാചികയുടെ മറുപടി രാജാവിനെ അറിയിച്ചു.