2 Kings 22:3 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തന്‍റെ വാഴ്ചയുടെ പതിനെട്ടാം വര്‍ഷം യോശീയാരാജാവ് മെശുല്ലാമിന്‍റെ പൗത്രനും അസല്യായുടെ പുത്രനും കൊട്ടാരം കാര്യസ്ഥനുമായ ശാഫാനെ ദേവാലയത്തിലേക്ക് അയച്ചുകൊണ്ട് പറഞ്ഞു:
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യോശീയാരാജാവിന്റെ പതിനെട്ടാം ആണ്ടിൽ രാജാവു മെശുല്ലാമിന്റെ മകനായ അസല്യാവിന്റെ മകനായ ശാഫാൻ എന്ന രായസക്കാരനെ യഹോവയുടെ ആലയത്തിലേക്കു അയച്ചു പറഞ്ഞതെന്തെന്നാൽ:
Malayalam 1992 MBSI
യോശീയാരാജാവിന്റെ പതിനെട്ടാം ആണ്ടില്‍ രാജാവു മെശുല്ലാമിന്റെ മകനായ അസല്യാവിന്റെ മകനായ ശാഫാന്‍ എന്ന രായസക്കാരനെ യഹോവയുടെ ആലയത്തിലേക്കു അയച്ചു പറഞ്ഞതെന്തെന്നാല്‍
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യോശീയാരാജാവിന്റെ പതിനെട്ടാം ആണ്ടിൽ രാജാവ് മെശുല്ലാമിന്റെ മകനായ അസല്യാവിന്റെ മകൻ ശാഫാൻ എന്ന കൊട്ടാരം കാര്യസ്ഥനെ യഹോവയുടെ ആലയത്തിലേക്ക് അയച്ചു. അവനോട് പറഞ്ഞത്:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യോശീയാരാജാവിന്‍റെ പതിനെട്ടാം ആണ്ടിൽ രാജാവ് മെശുല്ലാമിന്‍റെ മകനായ അസല്യാവിന്‍റെ മകനായ ശാഫാന്‍ എന്ന രായസക്കാരനെ യഹോവയുടെ ആലയത്തിലേക്ക് അയച്ചു പറഞ്ഞതെന്തെന്നാൽ:
Malayalam Bible POC-ML 2013
തന്‍െറ പതിനെട്ടാംഭരണവര്‍ഷം മെഷുല്ലാമിന്‍െറ പൗത്രനും അസാലിയായുടെ പുത്രനും തന്‍െറ കാര്യസ്‌ഥനുമായ ഷാഫാനെ കര്‍ത്താവിന്‍െറ ആലയത്തിലേക്ക്‌ അയച്ചുകൊണ്ട്‌ജോസിയാ പറഞ്ഞു:
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തന്റെ ഭരണത്തിന്റെ പതിനെട്ടാംവർഷം യോശിയാരാജാവ് മെശുല്ലാമിന്റെ പൗത്രനായ അസല്യാവിന്റെ മകനും ലേഖകനുമായ ശാഫാനെ യഹോവയുടെ ആലയത്തിലേക്കയച്ചു. അദ്ദേഹം അയാളോടു കൽപ്പിച്ചു: