2 Kings 22:4 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“വാതില്‍ കാവല്‌ക്കാര്‍ ജനത്തില്‍നിന്നു ശേഖരിച്ച പണത്തിന്‍റെ കണക്കു നോക്കാന്‍ മഹാപുരോഹിതനായ ഹില്‌ക്കീയായോട് ആവശ്യപ്പെടുക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ മഹാപുരോഹിതനായ ഹില്ക്കീയാവിന്റെ അടുക്കൽ ചെല്ലുക. യഹോവയുടെ ആലയത്തിൽ പിരിഞ്ഞുവന്നതും വാതിൽകാവല്ക്കാർ ജനത്തോടു പിരിച്ചെടുത്തതുമായ ദ്രവ്യം അവൻ കണക്കുനോക്കട്ടെ.
Malayalam 1992 MBSI
നീ മഹാപുരോഹിതനായ ഹില്‍ക്കീയാവിന്റെ അടുക്കല്‍ ചെല്ലുക. യഹോവയുടെ ആലയത്തില്‍ പിരിഞ്ഞുവന്നതും വാതില്‍കാവല്‍ക്കാര്‍ ജനത്തോടു പിരിച്ചെടുത്തതുമായ ദ്രവ്യം അവന്‍ കണകൂനോക്കട്ടെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“നീ മഹാപുരോഹിതനായ ഹില്ക്കീയാവിന്റെ അടുക്കൽ ചെല്ലുക. യഹോവയുടെ ആലയത്തിൽ ജനം അർപ്പിച്ചതും വാതിൽകാവല്ക്കാർ സ്വീകരിച്ചതുമായ പണത്തിന്റെ കണക്ക് അവൻ നോക്കട്ടെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ മഹാപുരോഹിതനായ ഹില്ക്കീയാവിന്റെ അടുക്കൽ ചെല്ലുക. യഹോവയുടെ ആലയത്തിൽ പിരിഞ്ഞുവന്നതും വാതിൽക്കാവല്ക്കാര്‍ ജനത്തോടു പിരിച്ചെടുത്തതുമായ ദ്രവ്യം അവന്‍ കണക്കുനോക്കട്ടെ.
Malayalam Bible POC-ML 2013
കവാടം സൂക്‌ഷിപ്പുകാര്‍ ദേവാലയത്തിനുവേണ്ടി ജനത്തില്‍നിന്നു സംഭരി ച്ചപണത്തിന്‍െറ കണക്കെടുക്കാന്‍ പ്രധാന പുരോഹിതനായ ഹില്‍ക്കിയായോട് ആവശ്യപ്പെടുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“മഹാപുരോഹിതനായ ഹിൽക്കിയാവിന്റെ അടുത്തേക്കു ചെല്ലുക. യഹോവയുടെ ആലയത്തിലേക്കു വന്നതും വാതിൽകാവൽക്കാർ ജനങ്ങളിൽനിന്ന് പിരിച്ചെടുത്തതുമായ പണം അദ്ദേഹം കണക്കുനോക്കി ശരിയാക്കിവെക്കട്ടെ.