2 Kings 22:9 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശാഫാന്‍ രാജാവിന്റെ അടുക്കല്‍ ചെന്നു പറഞ്ഞു: “അങ്ങയുടെ ഭൃത്യന്മാര്‍ ആലയത്തിലുണ്ടായിരുന്ന പണം മുഴുവന്‍ ദേവാലയത്തിലെ പണികളുടെ മേല്‍നോട്ടം വഹിക്കുന്നവരെ ഏല്പിച്ചു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രായസക്കാരനായ ശാഫാൻ രാജാവിന്റെ അടുക്കൽ ചെന്നു രാജാവിനോടു: ആലയത്തിൽ കണ്ട ദ്രവ്യം അടിയങ്ങൾ പെട്ടിയൊഴിച്ചെടുത്തു യഹോവയുടെ ആലയത്തിൽ വിചാരകരായി പണിനടത്തുന്നവരുടെ കയ്യിൽ കൊടുത്തിരിക്കുന്നു എന്നു മറുപടി ബോധിപ്പിച്ചു.
Malayalam 1992 MBSI
രായസക്കാരനായ ശാഫാന്‍ രാജാവിന്റെ അടുക്കല്‍ ചെന്നു രാജാവിനോടുആലയത്തില്‍ കണ്ട ദ്രവ്യം അടിയങ്ങള്‍ പെട്ടിയൊഴിച്ചെടുത്തു യഹോവയുടെ ആലയത്തില്‍ വിചാരകരായി പണിനടത്തുന്നവരുടെ കയ്യില്‍ കൊടുത്തിരിക്കുന്നു എന്നു മറുപടി ബോധിപ്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കൊട്ടാരം കാര്യസ്ഥനായ ശാഫാൻ രാജാവിന്റെ അടുക്കൽ ചെന്ന് രാജാവിനോട്: “ആലയത്തിൽ അർപ്പിക്കപ്പെട്ട പണം അടിയങ്ങൾ പെട്ടി തുറന്നെടുത്ത് യഹോവയുടെ ആലയത്തിൽ പണിയുടെ മേൽവിചാരകരുടെ കയ്യിൽ കൊടുത്തിരിക്കുന്നു” എന്ന് ബോധിപ്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രായസക്കാരനായ ശാഫാന്‍ രാജാവിന്‍റെ അടുക്കൽ ചെന്ന് രാജാവിനോട്: ആലയത്തിൽ കണ്ട ദ്രവ്യം അടിയങ്ങള്‍ പെട്ടി ഒഴിച്ചെടുത്ത് യഹോവയുടെ ആലയത്തിൽ വിചാരകരായി പണിനടത്തുന്നവരുടെ കൈയിൽ കൊടുത്തിരിക്കുന്നു എന്ന് മറുപടി ബോധിപ്പിച്ചു.
Malayalam Bible POC-ML 2013
കാര്യസ്‌ഥന്‍ ഷാഫാന്‍ രാജാവിന്‍െറ അടുത്തുചെന്നു പറഞ്ഞു: അങ്ങയുടെ ദാസന്‍മാര്‍ ആലയത്തിലുണ്ടായിരുന്ന പണം മുഴുവന്‍ ദേവാലയത്തിന്‍െറ മേല്‍നോട്ടക്കാരെ ഏല്‍പിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനുശേഷം ലേഖകനായ ശാഫാൻ രാജാവിന്റെ അടുക്കൽ ചെന്ന് ഇപ്രകാരം അദ്ദേഹത്തെ അറിയിച്ചു: “യഹോവയുടെ ആലയത്തിൽ ഉണ്ടായിരുന്ന പണം പുറത്തെടുത്ത് അങ്ങയുടെ സേവകന്മാർ ആലയത്തിലെ പണിക്കാരെയും അവർക്കു മേൽനോട്ടം വഹിക്കുന്നവരെയും ഏൽപ്പിച്ചിട്ടുണ്ട്.