2 Kings 23:12 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആഹാസിന്‍റെ മാളികയുടെ മേല്‍പ്പുരയില്‍ യെഹൂദാരാജാക്കന്മാര്‍ നിര്‍മ്മിച്ചിരുന്ന ബലിപീഠങ്ങളും സര്‍വേശ്വരന്‍റെ ആലയത്തിലെ രണ്ട് അങ്കണങ്ങളില്‍ മനശ്ശെ സ്ഥാപിച്ചിരുന്ന ബലിപീഠങ്ങളും അദ്ദേഹം തകര്‍ത്തു പൊടിയാക്കി കിദ്രോന്‍തോട്ടില്‍ ഒഴുക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെഹൂദാരാജാക്കന്മാർ ആഹാസിന്റെ മാളികയുടെ മേൽപുരയിൽ ഉണ്ടാക്കിയിരുന്ന ബലിപീഠങ്ങളെയും മനശ്ശെ യഹോവയുടെ ആലയത്തിന്റെ രണ്ടു പ്രാകാരങ്ങളിലും ഉണ്ടാക്കിയിരുന്ന ബലിപീഠങ്ങളെയും രാജാവു തകർത്തു അവിടെനിന്നു നീക്കി അവയുടെ പൊടി കിദ്രോൻ തോട്ടിൽ ഇട്ടുകളഞ്ഞു.
Malayalam 1992 MBSI
യെഹൂദാരാജാക്കന്മാര്‍ ആഹാസിന്റെ മാളികയുടെ മേല്‍പുരയില്‍ ഉണ്ടാക്കിയിരുന്ന ബലിപീഠങ്ങളെയും മനശ്ശെ യഹോവയുടെ ആലയത്തിന്റെ രണ്ടു പ്രാകാരങ്ങളിലും ഉണ്ടാക്കിയിരുന്ന ബലിപീഠങ്ങളെയും രാജാവു തകര്‍ത്തു അവിടെനിന്നു നീക്കി അവയുടെ പൊടി കിദ്രോന്‍ തോട്ടില്‍ ഇട്ടുകളഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യെഹൂദാരാജാക്കന്മാർ ആഹാസിന്റെ മാളികയുടെ മേൽപുരയിൽ ഉണ്ടാക്കിയിരുന്ന ബലിപീഠങ്ങളും മനശ്ശെ യഹോവയുടെ ആലയത്തിന്റെ രണ്ടു പ്രാകാരങ്ങളിലും ഉണ്ടാക്കിയിരുന്ന ബലിപീഠങ്ങളും രാജാവ് തകർത്ത് അവിടെനിന്ന് നീക്കി അവയുടെ പൊടി കിദ്രോൻ തോട്ടിൽ ഇട്ടുകളഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യെഹൂദാരാജാക്കന്മാര്‍ ആഹാസിന്റെ മാളികയുടെ മേൽപ്പുരയിൽ ഉണ്ടാക്കിയിരുന്ന ബലിപീഠങ്ങളെയും മനശ്ശെ യഹോവയുടെ ആലയത്തിന്റെ രണ്ടു പ്രാകാരങ്ങളിലും ഉണ്ടാക്കിയിരുന്ന ബലിപീഠങ്ങളെയും രാജാവ് തകര്‍ത്ത് അവിടെനിന്നു നീക്കി അവയുടെ പൊടി കിദ്രോന്‍തോട്ടിൽ ഇട്ടുകളഞ്ഞു.
Malayalam Bible POC-ML 2013
ആഹാസിന്‍െറ മേടയില്‍ യൂദാരാജാക്കന്‍മാര്‍ നിര്‍മി ച്ചബലിപീഠങ്ങളും കര്‍ത്താവിന്‍െറ ആലയത്തിന്‍െറ രണ്ട് അങ്കണങ്ങളില്‍ മാനാസ്‌സെ ഉണ്ടാക്കിയ ബലിപീഠങ്ങളും അവന്‍ തകര്‍ത്ത് ധൂളിയാക്കി കിദ്രാന്‍ അരുവിയില്‍ ഒഴുക്കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആഹാസിന്റെ മാളികയുടെ മേൽപ്പുരയിൽ യെഹൂദാരാജാക്കന്മാർ നിർമിച്ചിരുന്ന ബലിപീഠങ്ങളും യഹോവയുടെ ആലയത്തിന്റെ രണ്ടുതിരുമുറ്റങ്ങളിലും മനശ്ശെ പണിയിച്ചിരുന്ന ബലിപീഠങ്ങളും അദ്ദേഹം തകർത്തുകളഞ്ഞു. അദ്ദേഹം അവ അവിടെനിന്നു മാറ്റി അടിച്ചുതകർത്തു കഷണങ്ങളാക്കി; ആ കൽക്കഷണങ്ങൾ കിദ്രോൻതാഴ്വരയിൽ എറിഞ്ഞുകളഞ്ഞു.