2 Kings 23:16 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യോശീയാ തിരിഞ്ഞുനോക്കിയപ്പോള്‍ മലയില്‍ ഉണ്ടായിരുന്ന ചില ശവക്കല്ലറകള്‍ കണ്ടു. അവയില്‍നിന്ന് രാജാവ് അസ്ഥികള്‍ എടുപ്പിച്ച് പ്രവാചകന്‍ മുമ്പു പറഞ്ഞിരുന്നതുപോലെ അവ ബലിപീഠത്തില്‍വച്ചു ദഹിപ്പിച്ച് ബലിപീഠം അശുദ്ധമാക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ യോശീയാവു തിരിഞ്ഞു നോക്കിയപ്പോൾ അവിടെ മലയിൽ ഉണ്ടായിരുന്ന കല്ലറകൾ കണ്ടിട്ടു ആളയച്ചു കല്ലറകളിൽനിന്നു അസ്ഥികളെ എടുപ്പിച്ചു, ഈ കാര്യം മുന്നറിയിച്ചിരുന്ന ദൈവപുരുഷൻ പ്രസ്താവിച്ച യഹോവയുടെ വചനപ്രകാരം ആ യാഗപീഠത്തിന്മേൽ ഇട്ടു ചുട്ടു അതു അശുദ്ധമാക്കിക്കളഞ്ഞു.
Malayalam 1992 MBSI
എന്നാല്‍ യോശീയാവു തിരിഞ്ഞു നോക്കിയപ്പോള്‍ അവിടെ മലയില്‍ ഉണ്ടായിരുന്ന കല്ലറകള്‍ കണ്ടിട്ടു ആളയച്ചു കല്ലറകളില്‍നിന്നു അസ്ഥികളെ എടുപ്പിച്ചു, ഈ കാര്യം മുന്നറിയിച്ചിരുന്ന ദൈവപുരുഷന്‍ പ്രസ്താവിച്ച യഹോവയുടെ വചനപ്രകാരം ആ യാഗപീഠത്തിന്മേല്‍ ഇട്ടു ചുട്ടു അതു അശുദ്ധമാക്കിക്കളഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ യോശീയാവ് തിരിഞ്ഞു നോക്കിയപ്പോൾ അവിടെ മലയിൽ ഉണ്ടായിരുന്ന കല്ലറകൾ കണ്ടിട്ട് ആളയച്ച് കല്ലറകളിൽ നിന്ന് അസ്ഥികളെ എടുപ്പിച്ചു; ഈ കാര്യം മുന്നറിയിച്ചിരുന്ന ദൈവപുരുഷൻ പ്രസ്താവിച്ച യഹോവയുടെ വചനപ്രകാരം ആ അസ്ഥികൾ യാഗപീഠത്തിന്മേൽ ഇട്ട് ചുട്ട് യാഗപീഠം അശുദ്ധമാക്കിക്കളഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ യോശീയാവ് തിരിഞ്ഞു നോക്കിയപ്പോള്‍ അവിടെ മലയിൽ ഉണ്ടായിരുന്ന കല്ലറകള്‍ കണ്ടിട്ട് ആളയച്ചു കല്ലറകളിൽനിന്ന് അസ്ഥികളെ എടുപ്പിച്ചു, ഈ കാര്യം മുന്നറിയിച്ചിരുന്ന ദൈവപുരുഷന്‍ പ്രസ്താവിച്ച യഹോവയുടെ വചനപ്രകാരം ആ യാഗപീഠത്തിന്മേൽ ഇട്ടു ചുട്ട് അത് അശുദ്ധമാക്കിക്കളഞ്ഞു.
Malayalam Bible POC-ML 2013
തിരിഞ്ഞുനോക്കിയപ്പോള്‍ അവന്‍ അവിടെ, മലയില്‍ ശവകുടീരങ്ങള്‍ കണ്ടു. അവയില്‍നിന്ന്‌ അസ്‌ഥികള്‍ എടുപ്പിച്ചുകൊണ്ടുവന്ന്‌ ബലിപീഠത്തില്‍വച്ചു കത്തിച്ച്‌ അതു അശുദ്‌ധമാക്കി. കര്‍ത്താവ്‌ ദൈവപുരുഷന്‍വഴി അരുളിച്ചെയ്‌തത്‌ അനുസരിച്ചാണ്‌ ഇങ്ങനെ സംഭവിച്ചത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനുശേഷം യോശിയാവു ചുറ്റും നോക്കി, ആ മലയുടെ ചരിവിൽ ഉണ്ടായിരുന്ന ശവകുടീരങ്ങൾ അദ്ദേഹം കണ്ടു. തന്നോട് ഇക്കാര്യങ്ങളെല്ലാം പ്രവചിച്ച ആ ദൈവപുരുഷന്റെ വാക്കുകളിലൂടെ ലഭിച്ച യഹോവയുടെ നിർദേശമനുസരിച്ച്, യോശിയാവ് ആ ശവകുടീരങ്ങളിൽനിന്ന് മനുഷ്യാസ്ഥികൾ കൊണ്ടുവന്ന് ആ ബലിപീഠങ്ങളിന്മേലിട്ടു ചുട്ട് അവയെ മലിനമാക്കി.