2 Kings 23:18 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാജാവ് കല്പിച്ചു: “അതവിടെ ഇരിക്കട്ടെ; അദ്ദേഹത്തിന്‍റെ അസ്ഥികളെ ആരും തൊടരുത്.” അദ്ദേഹത്തിന്‍റെ അസ്ഥികള്‍ മാത്രമല്ല ശമര്യയില്‍നിന്നു വന്ന പ്രവാചകന്‍റെ അസ്ഥികളും അവര്‍ ഇളക്കിയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ അവൻ: അതു ഇരിക്കട്ടെ; അവന്റെ അസ്ഥികളെ ആരും അനക്കരുതു എന്നു കല്പിച്ചു. അങ്ങനെ അവർ അവന്റെ അസ്ഥികളെയും ശമര്യയിൽനിന്നു വന്ന പ്രവാചകന്റെ അസ്ഥികളെയും വിട്ടേച്ചുപോയി.
Malayalam 1992 MBSI
അപ്പോള്‍ അവന്‍ അതു ഇരിക്കട്ടെ; അവന്റെ അസ്ഥികളെ ആരും അനക്കരുതു എന്നു കല്പിച്ചു. അങ്ങനെ അവര്‍ അവന്റെ അസ്ഥികളെയും ശമര്‍യ്യയില്‍നിന്നു വന്ന പ്രവാചകന്റെ അസ്ഥികളെയും വിട്ടേച്ചുപോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ അവൻ: “അതിരിക്കട്ടെ; അവന്റെ അസ്ഥികൾ ആരും അനക്കരുത്” എന്ന് കല്പിച്ചു. അങ്ങനെ അവർ അവന്റെ അസ്ഥികളും ശമര്യയിൽനിന്ന് വന്ന പ്രവാചകന്റെ അസ്ഥികളും വിട്ടേച്ചുപോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ അവന്‍: അത് ഇരിക്കട്ടെ; അവന്‍റെ അസ്ഥികളെ ആരും അനക്കരുത് എന്നു കല്പിച്ചു. അങ്ങനെ അവര്‍ അവന്‍റെ അസ്ഥികളെയും ശമര്യയിൽനിന്ന് വന്ന പ്രവാചകന്‍റെ അസ്ഥികളെയും വിട്ടേച്ചുപോയി.
Malayalam Bible POC-ML 2013
അവന്‍ പറഞ്ഞു: അത്‌ അവിടെയിരിക്കട്ടെ. അവന്‍െറ അസ്‌ഥികള്‍ ആരും മാറ്റരുത്‌. അങ്ങനെ സമരിയായില്‍നിന്നുവന്ന പ്രവാചകന്‍െറ അസ്‌ഥികളെപ്പോലെ അതും അവര്‍ സ്‌പര്‍ശിച്ചില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അതുമാത്രം വിട്ടേക്കുക; ആരും അദ്ദേഹത്തിന്റെ അസ്ഥികൾ തൊടരുത്,” എന്നു രാജാവു കൽപ്പിച്ചു. അങ്ങനെ അവർ അദ്ദേഹത്തിന്റെ അസ്ഥികൾക്കും ശമര്യയിൽനിന്നു വന്നിരുന്ന പ്രവാചകന്റെ അസ്ഥികൾക്കും സ്ഥാനഭ്രംശം വരാതെ സംരക്ഷിച്ചു.