2 Kings 24:10 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അയാളുടെ ഭരണകാലത്ത് ബാബിലോണ്‍രാജാവായ നെബുഖദ്നേസരിന്‍റെ സൈന്യം വന്ന് യെരൂശലേമിനെ ഉപരോധിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആ കാലത്തു ബാബേൽരാജാവായ നെബൂഖദുനേസരിന്റെ ഭൃത്യന്മാർ യെരൂശലേമിന്റെ നേരെ വന്നു നഗരത്തെ നിരോധിച്ചു.
Malayalam 1992 MBSI
ഇങ്ങനെ ഭൃത്യന്മാര്‍ നിരോധിച്ചിരിക്കുമ്പോള്‍ ബാബേല്‍ രാജാവായ നെബൂഖദ് നേസരും നഗരത്തിന്റെ നേരെ വന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആ കാലത്ത് ബാബിലോൺരാജാവായ നെബൂഖദ്നേസരിന്റെ ഭൃത്യന്മാർ യെരൂശലേമിന്റെ നേരെ വന്ന് നഗരത്തെ ഉപരോധിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആ കാലത്ത് ബാബേൽരാജാവായ നെബൂഖദ്നേസരിന്‍റെ ഭൃത്യന്മാര്‍ യെരൂശലേമിന്‍റെ നേരേ വന്നു നഗരത്തെ നിരോധിച്ചു.
Malayalam Bible POC-ML 2013
അക്കാലത്ത്, ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ ജറുസലെം വളഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അക്കാലത്ത് ബാബേൽരാജാവായ നെബൂഖദ്നേസരുടെ സൈനികോദ്യോഗസ്ഥന്മാർ ജെറുശലേംപട്ടണത്തിനുനേരേ വന്ന് അതിനെ ഉപരോധിച്ചു.