2 Kings 24:7 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഈജിപ്തിന്‍റെ വടക്കേ അതിര്‍ത്തിമുതല്‍ യൂഫ്രട്ടീസ്നദിവരെ ഈജിപ്തിനുണ്ടായിരുന്ന സ്ഥലങ്ങളെല്ലാം ബാബിലോണ്‍രാജാവു പിടിച്ചെടുത്തതുകൊണ്ട് ഈജിപ്തുരാജാവ് ആക്രമണത്തിനായി തന്‍റെ രാജ്യത്തിനു പുറത്ത് പിന്നീടൊരിക്കലും പോയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മിസ്രയീംരാജാവിന്നു മിസ്രയീംതോടുമുതൽ ഫ്രാത്ത് നദിവരെ ഉണ്ടായിരുന്നതൊക്കെയും ബാബേൽരാജാവു പിടിച്ചതുകൊണ്ടു മിസ്രയീംരാജാവു പിന്നെ തന്റെ ദേശത്തുനിന്നു പുറപ്പെട്ടുവന്നില്ല.
Malayalam 1992 MBSI
യെഹോയാഖീന്‍ വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു പതിനെട്ടു വയസ്സായിരുന്നു; അവന്‍ യെരൂശലേമില്‍ മൂന്നുമാസം വാണു. അവന്റെ അമ്മെക്കു നെഹുഷ്ഠാ എന്നു പേര്‍; അവള്‍ യെരൂശലേമ്യനായ എല്‍നാഥാന്റെ മകള്‍ ആയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഈജിപ്റ്റ് തോടുമുതൽ യൂഫ്രട്ടീസ് നദിവരെ ഈജിപ്റ്റ് രാജാവിനുണ്ടായിരുന്ന ദേശമെല്ലാം ബാബിലോൺരാജാവ് പിടിച്ചെടുത്തതുകൊണ്ട് ഈജിപ്റ്റ് രാജാവ് പിന്നീട് തന്റെ ദേശത്തിന് പുറത്ത് യുദ്ധത്തിനായി പോയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മിസ്രയീംരാജാവിന് മിസ്രയീംതോടുമുതൽ ഫ്രാത്ത്നദിവരെ ഉണ്ടായിരുന്നതൊക്കെയും ബാബേൽരാജാവു പിടിച്ചതുകൊണ്ടു മിസ്രയീംരാജാവ് പിന്നെ തന്റെ ദേശത്തുനിന്നു പുറപ്പെട്ടുവന്നില്ല.
Malayalam Bible POC-ML 2013
ഈജിപ്‌തുതോടുമുതല്‍യൂഫ്രട്ടീസ്‌നദിവരെയുള്ള തന്‍െറ സമ്പത്തെല്ലാം ബാബിലോണ്‍ രാജാവ് പിടിച്ചടക്കിയതിനാല്‍ ഈജിപ്‌തുരാജാവ് ദേശത്തിനു പുറത്തുവന്നില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈജിപ്റ്റിലെ തോടുമുതൽ യൂഫ്രട്ടീസ് നദിവരെയുള്ള ഭൂപ്രദേശങ്ങൾ ഈജിപ്റ്റുരാജാവിന്റെ കൈയിൽനിന്ന് ബാബേൽരാജാവു പിടിച്ചെടുത്തു. അതിനാൽ ഈജിപ്റ്റുരാജാവ് തന്റെ ദേശത്തുനിന്ന് പിന്നീടൊരിക്കലും സൈന്യവുമായി വന്നിട്ടില്ല.