2 Kings 24:8 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഭരണമാരംഭിച്ചപ്പോള്‍ യെഹോയാഖീന് പതിനെട്ടു വയസ്സായിരുന്നു. അയാള്‍ യെരൂശലേമില്‍ മൂന്നു മാസം ഭരിച്ചു. യെരൂശലേംകാരനായ എല്‍നാഥാന്‍റെ പുത്രി നെഹുഷ്ഠ ആയിരുന്നു അയാളുടെ മാതാവ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെഹോയാഖീൻ വാഴ്ചതുടങ്ങിയപ്പോൾ അവന്നു പതിനെട്ടു വയസ്സായിരുന്നു; അവൻ യെരൂശലേമിൽ മൂന്നു മാസം വാണു. അവന്റെ അമ്മെക്കു നെഹുഷ്ഠാ എന്നു പേർ; അവൾ യെരൂശലേമ്യനായ എൽനാഥാന്റെ മകൾ ആയിരുന്നു.
Malayalam 1992 MBSI
അവന്‍ തന്റെ അപ്പന്‍ ചെയ്തതുപോലെ ഒക്കെയും യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യെഹോയാഖീൻ വാഴ്ചതുടങ്ങിയപ്പോൾ അവന് പതിനെട്ട് വയസ്സായിരുന്നു; അവൻ യെരൂശലേമിൽ മൂന്നു മാസം വാണു. അവന്റെ അമ്മക്ക് നെഹുഷ്ഠാ എന്ന് പേരായിരുന്നു; അവൾ യെരൂശലേമ്യനായ എൽനാഥാന്റെ മകൾ ആയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യെഹോയാഖീന്‍ വാഴ്ച തുടങ്ങിയപ്പോള്‍ അവന് പതിനെട്ടു വയസ്സായിരുന്നു; അവന്‍ യെരൂശലേമിൽ മൂന്നു മാസം വാണു. അവന്‍റെ അമ്മയ്ക്കു നെഹുഷ്ഠാ എന്നു പേര്‍; അവള്‍ യെരൂശലേമ്യനായ എൽനാഥാന്‍റെ മകള്‍ ആയിരുന്നു.
Malayalam Bible POC-ML 2013
രാജാവാകുമ്പോള്‍യഹോയാക്കിന് പതിനെട്ടു വയസ്സായിരുന്നു. അവന്‍ ജറുസലെമില്‍ മൂന്നു മാസം ഭരിച്ചു. ജറുസലെമിലെ എല്‍നാഥാന്‍െറ പുത്രി നെഹുഷ്‌ത്ത ആയിരുന്നു അവന്‍െറ അമ്മ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രാജാവാകുമ്പോൾ യെഹോയാഖീന് പതിനെട്ടു വയസ്സായിരുന്നു. അദ്ദേഹം മൂന്നുമാസം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് നെഹുഷ്ഠാ എന്നായിരുന്നു. അവൾ ജെറുശലേമ്യനായ എൽനാഥാന്റെ മകളായിരുന്നു.