2 Kings 25:22 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ യെഹൂദ്യയില്‍ ശേഷിപ്പിച്ച ജനത്തെ ഭരിക്കുന്നതിനു ശാഫാന്‍റെ പൗത്രനും അഹീക്കാമിന്‍റെ പുത്രനുമായ ഗെദല്യായെ ദേശത്തിന്‍റെ അധിപതിയായി നിയമിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ബാബേൽരാജാവായ നെബൂഖദ്നേസർ യെഹൂദാദേശത്തു ശേഷിപ്പിച്ചുവെച്ച ജനത്തിന്നു ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവെ അധിപതിയാക്കി.
Malayalam 1992 MBSI
ബാബേല്‍രാജാവായ നെബൂഖദ്നേസര്‍ യെഹൂദാദേശത്തു ശേഷിപ്പിച്ചുവെച്ച ജനത്തിന്നു ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവെ അധിപതിയാക്കി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ബാബിലോൺരാജാവായ നെബൂഖദ്നേസർ യെഹൂദാദേശത്ത് ശേഷിപ്പിച്ച ജനത്തിന് ശാഫാന്റെ മകനായ അഹീക്കാമിന്റെ മകൻ ഗെദല്യാവിനെ അധിപതിയാക്കി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ബാബേൽരാജാവായ നെബൂഖദ്നേസര്‍ യെഹൂദാദേശത്ത് ശേഷിപ്പിച്ചുവച്ച ജനത്തിന് ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവെ അധിപതിയാക്കി.
Malayalam Bible POC-ML 2013
ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ യൂദായില്‍ നിറുത്തിയിരുന്ന ജനത്തെ ഭരിക്കാന്‍ ഷാഫാന്‍െറ പൗത്രനും അഹിക്കാമിന്‍െ പുത്രനുമായ ഗദാലിയായെ ദേശാധിപതിയായി നിയമിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ബാബേൽരാജാവായ നെബൂഖദ്നേസർ, താൻ യെഹൂദ്യയിൽ അവശേഷിപ്പിച്ചിട്ടുപോരുന്ന ആളുകൾക്ക് അധിപതിയായി ശാഫാന്റെ പൗത്രനായ അഹീക്കാമിന്റെ മകനായ ഗെദല്യാവിനെ നിയമിച്ചു.