2 Kings 25:28 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാജാവ് അയാളോടു ദയാപൂര്‍വം പെരുമാറുകയും തന്‍റെ രാജ്യത്ത് പ്രവാസികളായി പാര്‍ത്തിരുന്ന മറ്റു രാജാക്കന്മാരെക്കാള്‍ ഉയര്‍ന്ന സ്ഥാനം നല്‌കുകയും ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവനോടു ആദരവായി സംസാരിച്ചു അവന്റെ ആസനത്തെ തന്നോടുകൂടെ ബാബേലിൽ ഉണ്ടായിരുന്ന രാജാക്കന്മാരുടെ ആസനങ്ങൾക്കു മേലായി വെച്ചു;
Malayalam 1992 MBSI
അവനോടു ആദരവായി സംസാരിച്ചു അവന്റെ ആസനത്തെ തന്നോടുകൂടെ ബാബേലില്‍ ഉണ്ടായിരുന്ന രാജാക്കന്മാരുടെ ആസനങ്ങള്‍ക്കു മേലായി വെച്ചു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവനോട് കരുണയോട് സംസാരിച്ചു; തന്നോടുകൂടെ ബാബിലോണിൽ പ്രവാസികളായി ഉണ്ടായിരുന്ന രാജാക്കന്മാരെക്കാൾ ഉന്നതമായ സ്ഥാനം അവന് നൽകി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവനോട് ആദരവായി സംസാരിച്ച് അവന്‍റെ ആസനത്തെ തന്നോടുകൂടെ ബാബേലിൽ ഉണ്ടായിരുന്ന രാജാക്കന്മാരുടെ ആസനങ്ങള്‍ക്കു മേലായിവച്ചു.
Malayalam Bible POC-ML 2013
രാജാവ് അവനോടു കാരുണ്യപൂര്‍വം സംസാരിക്കുകയും ബാബിലോണില്‍ അവനോടുകൂടെ ഉണ്ടായിരുന്ന രാജാക്കന്‍മാരെക്കാള്‍ ഉയര്‍ന്ന സ്‌ഥാനം അവനു നല്‍കുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹം യെഹോയാഖീനോട് ദയാപൂർവം സംസാരിക്കുകയും തന്നോടുകൂടെ ബാബേലിൽ ഉണ്ടായിരുന്ന മറ്റു രാജാക്കന്മാരെക്കാൾ കൂടുതൽ ബഹുമാന്യമായ ഒരു ഇരിപ്പിടം അദ്ദേഹത്തിനു നൽകുകയും ചെയ്തു.
Recommended Reading