2 Kings 3:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെഹോശാഫാത്ത് ചോദിച്ചു: “സര്‍വേശ്വരന്‍റെ ഹിതം ആരായുന്നതിന് അവിടുത്തെ ഒരു പ്രവാചകനും ഇവിടെയില്ലേ?” ഇസ്രായേല്‍രാജാവിന്‍റെ ഒരു ഭൃത്യന്‍ പറഞ്ഞു: “ഏലിയായുടെ സഹായിയും ശാഫാത്തിന്‍റെ പുത്രനുമായ എലീശ എന്നൊരാള്‍ ഉണ്ട്.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ യഹോശാഫാത്ത്: നാം യഹോവയോടു അരുളപ്പാടു ചോദിക്കേണ്ടതിന്നു ഇവിടെ യഹോവയുടെ പ്രവാചകൻ ആരുമില്ലയോ എന്നു ചോദിച്ചതിന്നു യിസ്രായേൽരാജാവിന്റെ ഭൃത്യന്മാരിൽ ഒരുത്തൻ: ഏലീയാവിന്റെ കൈക്കു വെള്ളം ഒഴിച്ച ശാഫാത്തിന്റെ മകൻ എലീശാ ഇവിടെ ഉണ്ടു എന്നു പറഞ്ഞു.
Malayalam 1992 MBSI
എന്നാല്‍ യഹോശാഫാത്ത്നാം യഹോവയോടു അരുളപ്പാടു ചോദിക്കേണ്ടതിന്നു ഇവിടെ യഹോവയുടെ പ്രവാചകന്‍ ആരുമില്ലയോ എന്നു ചോദിച്ചതിന്നു യിസ്രായേല്‍ രാജാവിന്റെ ഭൃത്യന്മാരില്‍ ഒരുത്തന്‍ ഏലീയാവിന്റെ കൈകൂ വെള്ളം ഒഴിച്ച ശാഫാത്തിന്റെ മകന്‍ എലീശാ ഇവിടെ ഉണ്ടു എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ യഹോശാഫാത്ത്: “നാം യഹോവയോട് അരുളപ്പാട് ചോദിക്കുവാൻ ഇവിടെ യഹോവയുടെ പ്രവാചകനായി ആരുമില്ലയോ?” എന്ന് ചോദിച്ചു.അപ്പോൾ യിസ്രായേൽരാജാവിന്റെ ഭൃത്യന്മാരിൽ ഒരുവൻ: “ഏലീയാവിന് ശുശ്രൂഷ ചെയ്തിരുന്ന ശാഫാത്തിന്റെ മകൻ എലീശാ ഇവിടെ ഉണ്ട്” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ യെഹോശാഫാത്ത്: നാം യഹോവയോട് അരുളപ്പാട് ചോദിക്കേണ്ടതിന് ഇവിടെ യഹോവയുടെ പ്രവാചകന്‍ ആരുമില്ലയോ എന്നു ചോദിച്ചതിന് യിസ്രായേൽരാജാവിന്‍റെ ഭൃത്യന്മാരിൽ ഒരുത്തന്‍: ഏലീയാവിന്‍റെ കൈക്കു വെള്ളം ഒഴിച്ച ശാഫാത്തിന്‍റെ മകന്‍ എലീശാ ഇവിടെ ഉണ്ട് എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
യഹോഷാഫാത്ത്‌ ചോദിച്ചു: കര്‍ത്താവിന്‍െറ ഹിതമാരായേണ്ടതിന്‌ അവിടുത്തെ ഒരു പ്രവാചകന്‍ ഇവിടെയില്ലേ? ഇസ്രായേല്‍രാജാവിന്‍െറ ഒരു സേവ കന്‍ പറഞ്ഞു: ഏലിയായുടെ കൈയില്‍വെള്ളം പകര്‍ന്നവനും ഷാഫാത്തിന്‍െറ മക നുമായ എലീഷാ ഉണ്ട്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ, യെഹോശാഫാത്ത്: “നാം യഹോവയോട് അരുളപ്പാടു ചോദിച്ചറിയുന്നതിന് യഹോവയുടെ ഒരു പ്രവാചകൻ ഇവിടെ ഇല്ലേ?” എന്നു ചോദിച്ചു. അതിന് ഇസ്രായേൽരാജാവിന്റെ ഉദ്യോഗസ്ഥന്മാരിൽ ഒരാൾ: “ഏലിയാവിന്റെ സഹായിയായിരുന്ന ശാഫാത്തിന്റെ മകനായ എലീശാ എന്നൊരാൾ ഇവിടെയുണ്ട്” എന്നു മറുപടി പറഞ്ഞു.