2 Kings 3:15 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എലീശ തുടര്‍ന്നു പറഞ്ഞു: “ഏതായാലും ഒരു ഗായകനെ എന്‍റെ അടുക്കല്‍ കൊണ്ടുവരിക.” ഗായകന്‍ വന്നു പാടിയപ്പോള്‍ സര്‍വേശ്വരന്‍റെ ശക്തി എലീശയുടെമേല്‍ വന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ഇപ്പോൾ ഒരു വീണക്കാരനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു പറഞ്ഞു. വീണക്കാരൻ വായിക്കുമ്പോൾ യഹോവയുടെ കൈ അവന്റെമേൽ വന്നു.
Malayalam 1992 MBSI
എന്നാല്‍ ഇപ്പോള്‍ ഒരു വീണക്കാരനെ എന്റെ അടുക്കല്‍ കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു. വീണക്കാരന്‍ വായിക്കുമ്പോള്‍ യഹോവയുടെ കൈ അവന്റെമേല്‍ വന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ഇപ്പോൾ ഒരു വീണവാദ്യക്കാരനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ” എന്ന് പറഞ്ഞു. വീണവാദ്യക്കാരൻ വായിക്കുമ്പോൾ യഹോവയുടെ കൈ എലീശയുടെ മേൽ വന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ ഇപ്പോള്‍ ഒരു വീണക്കാരനെ എന്‍റെ അടുക്കൽ കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു. വീണക്കാരന്‍ വായിക്കുമ്പോള്‍ യഹോവയുടെ കൈ അവന്‍റെമേൽ വന്നു.
Malayalam Bible POC-ML 2013
ഒരു ഗായകനെ എന്‍െറ അടുക്കല്‍ കൊണ്ടുവരുക. ഗായകന്‍ പാടിയപ്പോള്‍ കര്‍ത്താവിന്‍െറ ശക്‌തി എലീഷായുടെമേല്‍ ആവസിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, ഇപ്പോൾ ഒരു വീണവാദകനെ എന്റെ അടുക്കൽ കൊണ്ടുവരിക” എന്നു പറഞ്ഞു. വീണക്കാരൻ വായിച്ചുകൊണ്ടിരുന്നപ്പോൾ യഹോവയുടെ ശക്തി എലീശയുടെമേൽ വന്നു.