2 Kings 3:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെഹോരാം സര്‍വേശ്വരന് അനിഷ്ടമായി പ്രവര്‍ത്തിച്ചു; എങ്കിലും തന്‍റെ മാതാപിതാക്കളെപ്പോലെ ദുഷ്ടത പ്രവര്‍ത്തിച്ചില്ല. പിതാവ് നിര്‍മ്മിച്ച ബാല്‍വിഗ്രഹം അയാള്‍ നീക്കിക്കളഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ യഹോവെക്കു അനിഷ്ടമായതു ചെയ്തു; തന്റെ അപ്പനെയും അമ്മയേയും പോലെ അല്ലതാനും; തന്റെ അപ്പൻ ഉണ്ടാക്കിയ ബാൽവിഗ്രഹം അവൻ നീക്കിക്കളഞ്ഞു.
Malayalam 1992 MBSI
അവന്‍ യഹോവേക്കു അനിഷ്ടമായതു ചെയ്തു; തന്റെ അപ്പനെയും അമ്മയേയും പോലെ അല്ലതാനും; തന്റെ അപ്പന്‍ ഉണ്ടാക്കിയ ബാല്‍വിഗ്രഹം അവന്‍ നീക്കിക്കളഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തന്റെ അപ്പനെയും അമ്മയേയും പോലെ തിന്മ പ്രവർത്തിച്ചില്ലെങ്കിലും,അവനും യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; തന്റെ അപ്പൻ ഉണ്ടാക്കിയ ബാൽവിഗ്രഹം അവൻ നീക്കിക്കളഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ യഹോവയ്ക്ക് അനിഷ്ടമായതു ചെയ്തു; തന്‍റെ അപ്പനെയും അമ്മയെയും പോലെ അല്ലതാനും; തന്‍റെ അപ്പന്‍ ഉണ്ടാക്കിയ ബാൽവിഗ്രഹം അവന്‍ നീക്കിക്കളഞ്ഞു.
Malayalam Bible POC-ML 2013
അവന്‍ കര്‍ത്താവിന്‍െറ മുന്‍പില്‍ തിന്‍മപ്രവര്‍ത്തിച്ചു; എങ്കിലും മാതാപിതാക്കന്‍മാരെപ്പോലെ ആയിരുന്നില്ല. പിതാവുണ്ടാക്കിയ ബാല്‍സ്‌തംഭം അവന്‍ എടുത്തുകളഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവയുടെ ദൃഷ്ടിയിൽ തിന്മയായുള്ളത് അദ്ദേഹം പ്രവർത്തിച്ചു; എങ്കിലും, തന്റെ മാതാപിതാക്കളെപ്പോലെ ആയിരുന്നില്ല. തന്റെ പിതാവു നിർമിച്ച ബാലിന്റെ ആചാരസ്തൂപം അദ്ദേഹം തകർത്തുകളഞ്ഞു.