2 Kings 3:21 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാജാക്കന്മാര്‍ തങ്ങളെ ആക്രമിക്കാന്‍ വന്നിരിക്കുന്നു എന്ന് അറിഞ്ഞ മോവാബ്യര്‍ പ്രായഭേദമെന്യേ ആയുധമെടുക്കുന്നതിനു പ്രാപ്തിയുള്ളവരെയെല്ലാം വിളിച്ചുകൂട്ടി; അവര്‍ അതിര്‍ത്തിയില്‍ അണിനിരന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ഈ രാജാക്കന്മാർ തങ്ങളോടു യുദ്ധം ചെയ്‌വാൻ പുറപ്പെട്ടുവന്നു എന്നു മോവാബ്യരൊക്കെയും കേട്ടപ്പോൾ അവർ ആയുധം ധരിപ്പാൻ തക്ക പ്രായത്തിലും മേലോട്ടുമുള്ളവരെ വിളിച്ചുകൂട്ടി അതിരിങ്കൽ ചെന്നുനിന്നു.
Malayalam 1992 MBSI
എന്നാല്‍ ഈ രാജാക്കന്മാര്‍ തങ്ങളോടു യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടുവന്നു എന്നു മോവാബ്യരൊക്കെയും കേട്ടപ്പോള്‍ അവര്‍ ആയുധം ധരിപ്പാന്‍ തക്ക പ്രായത്തിലും മേലോട്ടുമുള്ളവരെ വിളിച്ചുകൂട്ടി അതിരിങ്കല്‍ ചെന്നുനിന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ഈ രാജാക്കന്മാർ തങ്ങളോട് യുദ്ധം ചെയ്‌വാൻ വന്നിരിക്കുന്നു എന്ന് മോവാബ്യർ കേട്ടപ്പോൾ, അവർ ആയുധം എടുക്കാൻ പ്രായമായ എല്ലാവരേയും വിളിച്ചുകൂട്ടി ദേശത്തിന്റെ അതിർത്തിയിൽ ചെന്നുനിന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ ഈ രാജാക്കന്മാര്‍ തങ്ങളോടു യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടുവന്നു എന്നു മോവാബ്യരൊക്കെയും കേട്ടപ്പോള്‍ അവര്‍ ആയുധം ധരിപ്പാന്‍ തക്ക പ്രായത്തിലും മേലോട്ടുമുള്ളവരെ വിളിച്ചുകൂട്ടി അതിരിങ്കൽ ചെന്നു നിന്നു.
Malayalam Bible POC-ML 2013
തങ്ങള്‍ക്കെതിരേയുദ്‌ധം ചെയ്യാന്‍ രാജാക്കന്‍മാര്‍ വന്നിരിക്കുന്നു എന്നുകേട്ട് മൊവാബ്യര്‍ പ്രായഭേദമെന്നിയേയുദ്‌ധശേഷിയുള്ള എല്ലാവരെയും വിളിച്ചുകൂട്ടി അതിര്‍ത്തിയില്‍ അണിനിരത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതിനിടയിൽ, രാജാക്കന്മാർ തങ്ങളോടു യുദ്ധംചെയ്യാൻ വന്നെത്തിയ വിവരം മോവാബ്യരെല്ലാം കേട്ടു. അപ്പോൾ അവർ പ്രായഭേദമെന്യേ, ആയുധമേന്താൻ കഴിവുള്ള സകലരെയും കൂട്ടിവരുത്തി അതിർത്തിയിൽ അണിനിരത്തി.