2 Kings 3:25 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പട്ടണങ്ങള്‍ അവര്‍ തകര്‍ത്തു. നല്ല നിലങ്ങള്‍ കല്ലിട്ടു മൂടി; നീരുറവുകള്‍ അടച്ചു; ഫലവൃക്ഷങ്ങള്‍ വെട്ടിവീഴ്ത്തി; കീര്‍ഹരേശെത്ത് പട്ടണത്തിന്‍റെ കല്ലുകള്‍ മാത്രം ശേഷിച്ചു. കവിണക്കാര്‍ അവിടം വളഞ്ഞു; അതിനെ നശിപ്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പട്ടണങ്ങളെ അവർ ഇടിച്ചു നല്ലനിലമൊക്കെയും ഓരോരുത്തൻ ഓരോ കല്ലു ഇട്ടു നികത്തി നീരുറവുകളെല്ലാം അടെച്ചു നല്ലവൃക്ഷങ്ങളെല്ലാം മുറിച്ചുകളഞ്ഞു; കീർഹരേശെത്തിൽ മാത്രം അവർ അതിന്റെ കല്ലു അങ്ങനെ തന്നേ വിട്ടേച്ചു. എന്നാൽ കവിണക്കാർ അതിനെ വളഞ്ഞു നശിപ്പിച്ചുകളഞ്ഞു.
Malayalam 1992 MBSI
പട്ടണങ്ങളെ അവര്‍ ഇടിച്ചു നല്ലനിലമൊക്കെയും ഔരോരുത്തന്‍ ഔരോ കല്ലു ഇട്ടു നികത്തി നീരുറവുകളെല്ലാം അടെച്ചു നല്ലവൃക്ഷങ്ങളെല്ലാം മുറിച്ചുകളഞ്ഞു; കീര്‍ഹരേശെത്തില്‍ മാത്രം അവര്‍ അതിന്റെ കല്ലു അങ്ങനെ തന്നേ വിട്ടേച്ചു. എന്നാല്‍ കവിണക്കാര്‍ അതിനെ വളഞ്ഞു നശിപ്പിച്ചുകളഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ പട്ടണങ്ങൾ ഇടിച്ചു കളഞ്ഞു; നല്ല നിലമെല്ലാം കല്ലുകൾ ഇട്ട് നശിപ്പിച്ചു; നീരുറവുകൾഅടച്ചുകളഞ്ഞു; നല്ലവൃക്ഷങ്ങളെല്ലാം മുറിച്ചു; കീർഹരേശെത്ത് പട്ടണം മാത്രം അവർ കല്ലുകൾ ഇട്ട് നശിപ്പിച്ചില്ല. എന്നാൽ കവിണക്കാർ അതിനെ വളഞ്ഞ് നശിപ്പിച്ചുകളഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പട്ടണങ്ങളെ അവര്‍ ഇടിച്ചു, നല്ല നിലമൊക്കെയും ഓരോരുത്തന്‍ ഓരോ കല്ലിട്ടു നികത്തി, നീരുറവുകളെല്ലാം അടച്ചു, നല്ല വൃക്ഷങ്ങളെല്ലാം മുറിച്ചുകളഞ്ഞു; കീര്‍ഹരേശെത്തിൽ മാത്രം അവര്‍ അതിന്‍റെ കല്ല് അങ്ങനെതന്നെ വിട്ടേച്ചു. എന്നാൽ കവിണക്കാര്‍ അതിനെ വളഞ്ഞു നശിപ്പിച്ചുകളഞ്ഞു.
Malayalam Bible POC-ML 2013
അവര്‍ നഗരങ്ങള്‍ തകര്‍ക്കുകയും നല്ല നിലങ്ങള്‍ കല്ലിട്ടുമൂടുകയും ചെയ്‌തു. നീരൊഴുക്കുകള്‍ തടഞ്ഞു; ഫലവൃക്‌ഷങ്ങള്‍ വെട്ടിവീഴ്‌ത്തി. അങ്ങനെ കീര്‍ഹരെസേത്ത്‌ കല്‍ക്കൂമ്പാരമായി. കവിണക്കാര്‍ അതിനെ വളഞ്ഞു കീഴടക്കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ നഗരങ്ങൾ നശിപ്പിച്ചു. ഓരോ നല്ല വയലും അവർ കല്ലിട്ടു നികത്തി. അവർ എല്ലാ നീരുറവകളും മലിനമാക്കി; ഫലമുള്ള വൃക്ഷങ്ങളെല്ലാം വെട്ടിക്കളഞ്ഞു. ഒടുവിൽ, കീർ-ഹരേശേത്തിലെ കന്മതിലുകൾമാത്രം ശേഷിച്ചു. എന്നാൽ, കവിണക്കാർ അതിനെ വളഞ്ഞുനിന്ന് ആക്രമിച്ചു.