2 Kings 3:27 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ മോവാബ്‍രാജാവ് കിരീടാവകാശിയായ തന്‍റെ ആദ്യജാതനെ മതിലിന്മേല്‍ ദഹനയാഗമായി അര്‍പ്പിച്ചു; ഇസ്രായേല്യര്‍ കൊടുംഭീതിയോടെ മോവാബ്‍രാജാവിനെ വിട്ടു പിന്‍വാങ്ങി സ്വന്തം നാട്ടിലേക്കു മടങ്ങി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ അവൻ തന്റെശേഷം വാഴുവാനുള്ള ആദ്യജാതനെ പിടിച്ചു മതിലിന്മേൽ ദഹനയാഗം കഴിച്ചു. അപ്പോൾ യിസ്രായേല്യരുടെമേൽ മഹാകോപം വന്നതുകൊണ്ടു അവർ അവനെ വിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോന്നു.
Malayalam 1992 MBSI
ആകയാല്‍ അവന്‍ തന്റെ ശേഷം വാഴുവാനുള്ള ആദ്യജാതനെ പിടിച്ചു മതിലിന്മേല്‍ ദഹനയാഗം കഴിച്ചു. അപ്പോള്‍ യിസ്രായേല്യരുടെമേല്‍ മഹാകോപം വന്നതുകൊണ്ടു അവര്‍ അവനെ വിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആകയാൽ അവൻ തന്റെശേഷം വാഴുവാനുള്ള ആദ്യജാതനെ മതിലിന്മേൽ ദഹനയാഗം കഴിച്ചു. അപ്പോൾ യിസ്രായേല്യർക്കു നേരെ മോവാബ്യരുടെ മഹാകോപം ജ്വലിച്ചതുകൊണ്ട് അവർ അവനെ വിട്ട് സ്വദേശത്തേക്ക് മടങ്ങിപ്പോന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകയാൽ അവന്‍ തന്‍റെശേഷം വാഴുവാനുള്ള ആദ്യജാതനെ പിടിച്ച് മതിലിന്മേൽ ദഹനയാഗം കഴിച്ചു. അപ്പോള്‍ യിസ്രായേല്യരുടെമേൽ മഹാകോപം വന്നതുകൊണ്ട് അവര്‍ അവനെ വിട്ടു സ്വദേശത്തേക്ക് മടങ്ങിപ്പോന്നു.
Malayalam Bible POC-ML 2013
കിരീടാവകാശിയായ മൂത്ത പുത്രനെ അവന്‍ മതിലിന്‍മേല്‍ ദഹനബലിയായി അര്‍പ്പിച്ചു. സംഭീതരായ ഇസ്രായേല്യര്‍ അവനെ വിട്ടു നാട്ടിലേക്കു മടങ്ങി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ, അദ്ദേഹം തനിക്കുശേഷം രാജാവാകേണ്ടിയിരുന്ന തന്റെ ആദ്യജാതനെ പിടിച്ച് നഗരത്തിന്റെ മതിലിന്മേൽ ബലികഴിച്ചു. അങ്ങനെ, ഇസ്രായേലിനെതിരേ ഉഗ്രകോപം ജ്വലിച്ചതിനാൽ അവർ യുദ്ധത്തിൽനിന്നു പിൻവാങ്ങി സ്വന്തനാട്ടിലേക്കു മടങ്ങി.