2 Kings 4:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എലീശ അവളോടു ചോദിച്ചു: “ഞാന്‍ നിനക്കുവേണ്ടി എന്തു ചെയ്യണം? നിന്‍റെ വീട്ടില്‍ എന്തുണ്ട്?” “ഒരു ഭരണി എണ്ണയല്ലാതെ മറ്റൊന്നും ഈ ദാസിയുടെ വീട്ടില്‍ ഇല്ല” അവള്‍ പ്രതിവചിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എലീശ അവളോടു: ഞാൻ നിനക്കു വേണ്ടി എന്തു ചെയ്യേണം? പറക; വീട്ടിൽ നിനക്കു എന്തുള്ളു എന്നു ചോദിച്ചു. ഒരു ഭരണി എണ്ണയല്ലാതെ അടിയന്റെ വീട്ടിൽ മറ്റൊന്നും ഇല്ല എന്നു അവൾ പറഞ്ഞു.
Malayalam 1992 MBSI
എലീശ അവളോടുഞാന്‍ നിനക്കു വേണ്ടി എന്തു ചെയ്യേണം? പറക; വീട്ടില്‍ നിനക്കു എന്തുള്ളു എന്നു ചോദിച്ചു. ഒരു ഭരണി എണ്ണയല്ലാതെ അടിയന്റെ വീട്ടില്‍ മറ്റൊന്നും ഇല്ല എന്നു അവള്‍ പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എലീശ അവളോട്: “ഞാൻ നിനക്ക് എന്തു ചെയ്തു തരണം എന്ന് പറയുക; വീട്ടിൽ നിനക്ക് എന്താണുള്ളത്?” എന്ന് ചോദിച്ചു. “ഒരു ഭരണി എണ്ണയല്ലാതെ അടിയന്റെ വീട്ടിൽ മറ്റൊന്നും ഇല്ല” എന്ന് അവൾ പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എലീശാ അവളോട്: ഞാന്‍ നിനക്കുവേണ്ടി എന്തു ചെയ്യേണം? പറക; വീട്ടിൽ നിനക്ക് എന്തുള്ളൂ എന്നു ചോദിച്ചു. ഒരു ഭരണി എണ്ണയല്ലാതെ അടിയന്‍റെ വീട്ടിൽ മറ്റൊന്നും ഇല്ല എന്ന് അവള്‍ പറഞ്ഞു.
Malayalam Bible POC-ML 2013
എലീഷാ അവളോടു പറഞ്ഞു: ഞാന്‍ നിനക്കുവേണ്ടി എന്തുചെയ്യണം? പറയുക. നിന്‍െറ വീട്ടില്‍ എന്തുണ്ട്‌? അവള്‍ പറഞ്ഞു: ഈ ദാസിയുടെ വീട്ടില്‍ ഒരു ഭരണി എണ്ണയല്ലാതെ മറ്റൊന്നുമില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എലീശ അവളോട്: “നിനക്കുവേണ്ടി ഞാൻ എന്തു ചെയ്യേണം? പറയൂ, നിന്റെ വീട്ടിൽ എന്തുണ്ട്?” എന്നു ചോദിച്ചു. “ഒരു കുപ്പി ഒലിവെണ്ണയല്ലാതെ അവിടത്തെ ദാസിയുടെ ഭവനത്തിൽ മറ്റു യാതൊന്നുമില്ല,” എന്ന് അവൾ മറുപടി പറഞ്ഞു.