2 Kings 4:22 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നെ അവള്‍ ഭര്‍ത്താവിനെ വിളിച്ചു പറഞ്ഞു: “ഒരു ഭൃത്യനെ കഴുതയുമായി ഇങ്ങോട്ടയയ്‍ക്കുക; ഞാന്‍ പെട്ടെന്ന് പ്രവാചകന്‍റെ അടുക്കല്‍പോയി മടങ്ങിവരാം.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ അവൾ തന്റെ ഭർത്താവിനെ വിളിച്ചു: ഞാൻ വേഗത്തിൽ ദൈവപുരുഷന്റെ അടുക്കലോളം പോയിവരേണ്ടതിന്നു എനിക്കു ഒരു ബാല്യക്കാരനെയും ഒരു കഴുതയെയും അയച്ചുതരേണമേ എന്നു പറഞ്ഞു.
Malayalam 1992 MBSI
പിന്നെ അവള്‍ തന്റെ ഭര്‍ത്താവിനെ വിളിച്ചുഞാന്‍ വേഗത്തില്‍ ദൈവപുരുഷന്റെ അടുക്കലോളം പോയിവരേണ്ടതിന്നു എനിക്കു ഒരു ബാല്യക്കാരനെയും ഒരു കഴുതയെയും അയച്ചുതരേണമേ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ അവൾ തന്റെ ഭർത്താവിനെ വിളിച്ചു: “ഞാൻ വേഗത്തിൽ ദൈവപുരുഷന്റെ അടുക്കൽ പോയിവരേണ്ടതിന് എനിക്ക് ഒരു ഭൃത്യനെയും ഒരു കഴുതയെയും തരണമേ” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ അവള്‍ തന്‍റെ ഭര്‍ത്താവിനെ വിളിച്ചു: ഞാന്‍ വേഗത്തിൽ ദൈവപുരുഷന്‍റെ അടുക്കലോളം പോയിവരേണ്ടതിന് എനിക്ക് ഒരു ബാല്യക്കാരനെയും ഒരു കഴുതയെയും അയച്ചുതരേണമേ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അവള്‍ ഭര്‍ത്താവിനോടു വിളിച്ചുപറഞ്ഞു: ഒരു വേലക്കാരനെയും കഴുതയെയും ഇങ്ങോട്ടയയ്‌ക്കുക. ഞാന്‍ വേഗംപോയി ദൈവപുരുഷനെ കണ്ടു വരട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവൾ തന്റെ ഭർത്താവിനെ വിളിച്ച്, “എനിക്കു വേഗത്തിൽ ദൈവപുരുഷന്റെ അടുക്കൽ ചെന്നിട്ടു മടങ്ങിവരേണ്ടതിനു ഭൃത്യന്മാരിൽ ഒരുവനെയും ഒരു കഴുതയെയും അയച്ചുതന്നാലും!” എന്നു പറഞ്ഞു.