2 Kings 4:26 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“അതാ ശൂനേംകാരി വരുന്നു; അവളുടെ അടുക്കലേക്കു ഓടിച്ചെല്ലുക; ‘അവള്‍ക്കു സുഖം തന്നെയോ; അവളുടെ കുഞ്ഞും ഭര്‍ത്താവും സുഖമായിരിക്കുന്നുവോ’ എന്ന് അവളോടു ചോദിക്കണം.” അവള്‍ ഗേഹസിയോട് “സുഖം തന്നെ” എന്നു പറഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സുഖം തന്നേയോ? ഭർത്താവു സുഖമായിരിക്കുന്നുവോ? ബാലന്നു സുഖമുണ്ടോ എന്നു അവളോടു ചോദിക്കേണം എന്നു പറഞ്ഞു. സുഖം തന്നേ എന്നു അവൾ പറഞ്ഞു.
Malayalam 1992 MBSI
സുഖം തന്നേയോ? ഭര്‍ത്താവു സുഖമായിരിക്കുന്നുവോ? ബാലന്നു സുഖമുണ്ടോ എന്നു അവളോടു ചോദിക്കേണം എന്നു പറഞ്ഞു. സുഖം തന്നേ എന്നു അവള്‍ പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
‘സുഖം തന്നെയോ? ഭർത്താവ് സുഖമായിരിക്കുന്നുവോ? ബാലന് സുഖമുണ്ടോ?’ എന്ന് അവളോടു ചോദിക്കേണം” എന്ന് പറഞ്ഞു. “സുഖം തന്നേ” എന്ന് അവൾ പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ ഓടിച്ചെന്ന് അവളെ എതിരേറ്റ്: സുഖം തന്നെയോ? ഭര്‍ത്താവു സുഖമായിരിക്കുന്നുവോ? ബാലനു സുഖമുണ്ടോ എന്ന് അവളോടു ചോദിക്കേണം എന്നു പറഞ്ഞു. സുഖം തന്നെ എന്ന് അവള്‍ പറഞ്ഞു.
Malayalam Bible POC-ML 2013
ഓടിച്ചെന്ന് അവളെ സ്വീകരിച്ച് അവള്‍ക്കും ഭര്‍ത്താവിനും കുഞ്ഞിനും സുഖംതന്നെയോ എന്ന് അന്വേഷിക്കുക. സുഖംതന്നെ, അവള്‍ പറഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഓടിച്ചെന്ന് അവളെക്കണ്ട്, ‘നിനക്കു ക്ഷേമംതന്നെയോ? നിന്റെ ഭർത്താവ് സുഖമായിരിക്കുന്നോ? നിന്റെ കുഞ്ഞും സുഖമായിരിക്കുന്നോ?’ എന്നു ചോദിക്കുക” എന്നു പറഞ്ഞു. “എല്ലാവർക്കും സുഖംതന്നെ,” എന്ന് അവൾ മറുപടി പറഞ്ഞു.