2 Kings 4:29 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പ്രവാചകന്‍ ഗേഹസിയോടു പറഞ്ഞു: “ഉടന്‍ യാത്രയ്‍ക്കൊരുങ്ങി എന്‍റെ വടിയുമെടുത്ത് പുറപ്പെടുക; വഴിയില്‍ ആരെയും അഭിവാദനം ചെയ്യരുത്. ആരെങ്കിലും നിന്നെ അഭിവാദനം ചെയ്താല്‍ മറുപടി പറയാന്‍ നില്‌ക്കയുമരുത്. എന്‍റെ വടി ബാലന്‍റെ മുഖത്തു വയ്‍ക്കണം.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഉടനെ അവൻ ഗേഹസിയോടു: നീ അര കെട്ടി എന്റെ വടിയും കയ്യിൽ എടുത്തു പോക; നീ ആരെ എങ്കിലും കണ്ടാൽ വന്ദനം ചെയ്യരുതു; നിന്നെ വന്ദനം ചെയ്താൽ പ്രതിവന്ദനം പറകയും അരുതു; എന്റെ വടി ബാലന്റെ മുഖത്തു വെക്കേണം എന്നു പറഞ്ഞു.
Malayalam 1992 MBSI
ഉടനെ അവന്‍ ഗേഹസിയോടുനീ അര കെട്ടി എന്റെ വടിയും കയ്യില്‍ എടുത്തുപോക; നീ ആരെ എങ്കിലും കണ്ടാല്‍ വന്ദനം ചെയ്യരുതു; നിന്നെ വന്ദനം ചെയ്താല്‍ പ്രതിവന്ദനം പറകയും അരുതു; എന്റെ വടി ബാലന്റെ മുഖത്തു വെക്കേണം എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഉടനെ അവൻ ഗേഹസിയോട്: “നീ അര കെട്ടി എന്റെ വടിയും കയ്യിൽ എടുത്ത് പോകുക; നീ ആരെ എങ്കിലും കണ്ടാൽ വന്ദനം ചെയ്യരുത്; നിന്നെ വന്ദനം ചെയ്താൽ പ്രതിവന്ദനം പറയുകയും അരുത്; എന്റെ വടി ബാലന്റെ മുഖത്തു വെക്കേണം” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഉടനെ അവന്‍ ഗേഹസിയോട്: നീ അര കെട്ടി എന്‍റെ വടിയും കൈയിൽ എടുത്തുപോക; നീ ആരെ എങ്കിലും കണ്ടാൽ വന്ദനം ചെയ്യരുത്; നിന്നെ വന്ദനം ചെയ്താൽ പ്രതിവന്ദനം പറകയും അരുത്; എന്‍റെ വടി ബാലന്‍റെ മുഖത്തു വയ്ക്കേണം എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അവന്‍ ഗഹസിയോടു പറഞ്ഞു: അരപ്പട്ട ധരിച്ച്‌ എന്‍െറ വടിയും എടുത്തു ചെല്ലുക. വഴിയില്‍ ആരെ കണ്ടാലും അഭിവാദനം ചെയ്യരുത്‌; ആരെങ്കിലും അഭിവാദനം ചെയ്‌താല്‍ പ്രത്യഭിവാദനം ചെയ്യുകയുമരുത്‌. എന്‍െറ വടി കുട്ടിയുടെ മുഖത്തു വയ്‌ക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എലീശാ ഗേഹസിയോട്: “നിന്റെ അര മുറുക്കി എന്റെ വടിയും കൈയിലെടുത്തു കൊണ്ടുപോകുക. നീ ആരെയെങ്കിലും കണ്ടാൽ അഭിവാദനം ചെയ്യരുത്, ആരെങ്കിലും നിന്നെ അഭിവാദനം ചെയ്താൽ പ്രത്യഭിവാദനം ചെയ്യുകയുമരുത്. എന്റെ വടി ബാലന്റെ മുഖത്ത് വെക്കുക” എന്നു പറഞ്ഞു.