2 Kings 4:38 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരിക്കല്‍ ദേശത്തെല്ലാം ക്ഷാമമുണ്ടായപ്പോള്‍ എലീശ വീണ്ടും ഗില്ഗാലില്‍ വന്നു. ഒരു പ്രവാചകഗണം അദ്ദേഹത്തിന്‍റെ മുമ്പില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ അദ്ദേഹം ഭൃത്യനെ വിളിച്ച് പറഞ്ഞു: “നീ ഒരു വലിയ കലം അടുപ്പത്തുവച്ച് അവര്‍ക്കുവേണ്ടി സൂപ്പ് തയ്യാറാക്കുക.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അനന്തരം എലീശാ ഗില്ഗാലിൽ പോയി; അന്നു ദേശത്തു ക്ഷാമം ഉണ്ടായിരുന്നു; പ്രവാചകശിഷ്യന്മാർ അവന്റെ മുമ്പിൽ ഇരിക്കുമ്പോൾ അവൻ തന്റെ ബാല്യക്കാരനോടു: നീ വലിയ കലം അടുപ്പത്തു വെച്ചു പ്രവാചകശിഷ്യന്മാർക്കു പായസം ഉണ്ടാക്കുക എന്നു പറഞ്ഞു.
Malayalam 1992 MBSI
അനന്തരം എലീശാ ഗില്ഗാലില്‍ പോയി; അന്നു ദേശത്തു ക്ഷാമം ഉണ്ടായിരുന്നു; പ്രവാചകശിഷ്യന്മാര്‍ അവന്റെ മുമ്പില്‍ ഇരിക്കുമ്പോള്‍ അവന്‍ തന്റെ ബാല്യക്കാരനോടുനീ വലിയ കലം അടുപ്പത്തു വെച്ചു പ്രവാചകശിഷ്യന്മാര്‍ക്കും പായസം ഉണ്ടാക്കുക എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അനന്തരം എലീശാ ഗില്ഗാലിൽ പോയി; അന്നു ദേശത്ത് ക്ഷാമം ഉണ്ടായിരുന്നു; പ്രവാചകശിഷ്യന്മാർ അവന്റെ മുമ്പിൽ ഇരിക്കുമ്പോൾ അവൻ തന്റെ ഭൃത്യനോട്: “നീ വലിയ കലം അടുപ്പത്ത് വെച്ച് പ്രവാചകശിഷ്യന്മാർക്ക് പായസം ഉണ്ടാക്കുക” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അനന്തരം എലീശാ ഗില്ഗാലിൽ പോയി; അന്നു ദേശത്തു ക്ഷാമം ഉണ്ടായിരുന്നു; പ്രവാചകശിഷ്യന്മാര്‍ അവന്‍റെ മുമ്പിൽ ഇരിക്കുമ്പോള്‍ അവന്‍ തന്‍റെ ബാല്യക്കാരനോട്: നീ വലിയ കലം അടുപ്പത്തുവച്ച് പ്രവാചകശിഷ്യന്മാര്‍ക്കു പായസം ഉണ്ടാക്കുക എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
എലീഷാ വീണ്ടും ഗില്‍ഗാലില്‍ എത്തി. അവിടെ ക്‌ഷാമമായിരുന്നു. പ്രവാചകഗണം മുന്‍പിലിരിക്കേ അവന്‍ ഭൃത്യനോടു പറഞ്ഞു: പ്രവാചകഗണത്തിന് വലിയ പാത്രത്തില്‍ അവിയല്‍ തയ്യാറാക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എലീശാ ഗിൽഗാലിലേക്കു മടങ്ങി. അക്കാലത്ത് അവിടെ ഒരു ക്ഷാമമുണ്ടായി. പ്രവാചകശിഷ്യന്മാർ അദ്ദേഹത്തിന്റെമുമ്പിൽ ഇരിക്കുമ്പോൾ അദ്ദേഹം തന്റെ ഭൃത്യനോട്: “വലിയ കലം അടുപ്പത്തുവെച്ച് പ്രവാചകശിഷ്യന്മാർക്കു പായസം ഉണ്ടാക്കുക” എന്നു പറഞ്ഞു.