2 Kings 5:22 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പ്രവാചകഭൃത്യന്‍ പറഞ്ഞു: “എല്ലാം ശുഭം തന്നെ; എന്നാല്‍ എഫ്രയീംമലനാട്ടില്‍നിന്ന് പ്രവാചകഗണത്തില്‍പ്പെട്ട രണ്ടു യുവാക്കള്‍ ഇപ്പോള്‍ എത്തിയിരിക്കുന്നു; അവര്‍ക്കു കൊടുക്കാന്‍ ഒരു താലന്തു വെള്ളിയും രണ്ടു വിശിഷ്ട വസ്ത്രങ്ങളും നല്‌കണമെന്ന് അപേക്ഷിക്കാന്‍ യജമാനന്‍ എന്നെ അയച്ചിരിക്കുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നു അവൻ: സുഖം തന്നേ; ഇപ്പോൾ തന്നേ പ്രവാചകശിഷ്യന്മാരിൽ രണ്ടു യൗവനക്കാർ എഫ്രയീംമലനാട്ടിൽനിന്നു എന്റെ അടുക്കൽ വന്നിരിക്കുന്നു; അവർക്കു ഒരു താലന്തു വെള്ളിയും രണ്ടുകൂട്ടം വസ്ത്രവും തരേണമേ എന്നു പറവാൻ എന്റെ യജമാനൻ എന്നെ പറഞ്ഞയച്ചിരിക്കുന്നു എന്നു പറഞ്ഞു.
Malayalam 1992 MBSI
അതിന്നു അവന്‍ സുഖം തന്നേ; ഇപ്പോള്‍ തന്നേ പ്രവാചകശിഷ്യന്മാരില്‍ രണ്ടു യൌവനക്കാര്‍ എഫ്ര്യയീംമലനാട്ടില്‍നിന്നു എന്റെ അടുക്കല്‍ വന്നിരിക്കുന്നു; അവര്‍ക്കും ഒരു താലന്തു വെള്ളിയും രണ്ടു കൂട്ടം വസ്ത്രവും തരേണമേ എന്നു പറവാന്‍ എന്റെ യജമാനന്‍ എന്നെ പറഞ്ഞയച്ചിരിക്കുന്നു എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന് അവൻ: “സുഖം തന്നേ; ഇപ്പോൾ പ്രവാചകശിഷ്യന്മാരിൽ രണ്ടു യൗവനക്കാർ എഫ്രയീംമലനാട്ടിൽനിന്ന് എന്റെ അടുക്കൽ വന്നിരിക്കുന്നു; അവർക്ക് ഒരു താലന്ത് വെള്ളിയും രണ്ടുകൂട്ടം വസ്ത്രങ്ങളും തരണമേ എന്ന് പറയാൻ എന്റെ യജമാനൻ എന്നെ അയച്ചിരിക്കുന്നു” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിന് അവന്‍: സുഖം തന്നെ; ഇപ്പോള്‍ തന്നെ പ്രവാചകശിഷ്യന്മാരിൽ രണ്ടു യൗവനക്കാര്‍ എഫ്രയീംമലനാട്ടിൽനിന്ന് എന്റെ അടുക്കൽ വന്നിരിക്കുന്നു; അവര്‍ക്ക് ഒരു താലന്തു വെള്ളിയും രണ്ടു കൂട്ടം വസ്ത്രവും തരേണമേ എന്നു പറവാന്‍ എന്റെ യജമാനന്‍ എന്നെ പറഞ്ഞയച്ചിരിക്കുന്നു എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അവന്‍ പറഞ്ഞു: എല്ലാം ശുഭംതന്നെ. എഫ്രായിംമലനാട്ടില്‍നിന്ന് പ്രവാചകഗണത്തില്‍പ്പെട്ട രണ്ടു ചെറുപ്പക്കാര്‍ ഇപ്പോള്‍ എന്‍െറ അടുക്കല്‍ വന്നിരിക്കുന്നു. അവര്‍ക്ക് ഒരു താലന്ത് വെള്ളിയും രണ്ടു വിശേഷവസ്‌ത്രങ്ങളും തന്നയയ്‌ക്കണമെന്ന് അപേക്‌ഷിക്കുന്നു എന്ന്‌യജമാനന്‍ പറഞ്ഞയച്ചിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഗേഹസി മറുപടി പറഞ്ഞു: “എല്ലാം ശുഭമായിരിക്കുന്നു. ഇതു പറയുന്നതിനായി എന്റെ യജമാനൻ എന്നെ അയച്ചിരിക്കുന്നു: ‘എഫ്രയീം മലനാട്ടിൽനിന്ന് രണ്ടു പ്രവാചകശിഷ്യന്മാർ ഇപ്പോൾ എന്റെ അടുക്കൽ വന്നിരിക്കുന്നു. അവർക്കുവേണ്ടി ഒരു താലന്തു വെള്ളിയും രണ്ടുകൂട്ടം വസ്ത്രങ്ങളും ദയവായി കൊടുത്താലും!’ ”
Recommended Reading