2 Kings 5:24 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എലീശ പാര്‍ത്തിരുന്ന മലമുകളില്‍ എത്തിയപ്പോള്‍ ഗേഹസി സഞ്ചികള്‍ അവരില്‍നിന്നു വാങ്ങി വീട്ടിനുള്ളില്‍ സൂക്ഷിച്ചുവച്ചശേഷം അവരെ പറഞ്ഞയച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കുന്നിന്നരികെ എത്തിയപ്പോൾ അവൻ അതു അവരുടെ കയ്യിൽനിന്നു വാങ്ങി വീട്ടിൽ സൂക്ഷിച്ചുവെച്ചിട്ടു ബാല്യക്കാരെ അയച്ചുകളഞ്ഞു; അവർ പോകയും ചെയ്തു.
Malayalam 1992 MBSI
കുന്നിന്നരികെ എത്തിയപ്പോള്‍ അവന്‍ അതു അവരുടെ കയ്യില്‍നിന്നു വാങ്ങി വീട്ടില്‍ സൂക്ഷിച്ചു വെച്ചിട്ടു ബാല്യക്കാരെ അയച്ചുകളഞ്ഞു; അവര്‍ പോകയും ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കുന്നിനരികെ എത്തിയപ്പോൾ അവൻ അത് അവരുടെ കയ്യിൽനിന്ന് വാങ്ങി വീട്ടിൽ സൂക്ഷിച്ചുവെച്ചിട്ട് ബാല്യക്കാരെ പറഞ്ഞയച്ചു. അവർ മടങ്ങി പോവുകയും ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കുന്നിനരികെ എത്തിയപ്പോള്‍ അവന്‍ അത് അവരുടെ കൈയിൽനിന്നു വാങ്ങി വീട്ടിൽ സൂക്ഷിച്ചുവച്ചിട്ട് ബാല്യക്കാരെ അയച്ചുകളഞ്ഞു; അവര്‍ പോകയും ചെയ്തു.
Malayalam Bible POC-ML 2013
മലയില്‍ എത്തിയപ്പോള്‍ അവന്‍ അതു വാങ്ങി വീട്ടിനുള്ളില്‍ വച്ചതിനുശേഷം ഭൃത്യന്‍മാരെ തിരിച്ചയച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മലയിൽ എത്തിയപ്പോൾ ഗേഹസി ആ സാധനങ്ങൾ അവരിൽനിന്നു വാങ്ങി വീട്ടിൽ സൂക്ഷിച്ചുവെച്ചശേഷം ഭൃത്യന്മാരെ തിരിച്ചയച്ചു; അവർ പോകുകയും ചെയ്തു.