2 Kings 6:10 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേല്‍രാജാവ് പ്രവാചകന്‍ പറഞ്ഞ സ്ഥലത്തേക്ക് സൈന്യത്തെ അയച്ചു. ഇങ്ങനെ പലപ്രാവശ്യം പ്രവാചകന്‍ മുന്നറിയിപ്പ് നല്‌കുകയും രാജാവ് രക്ഷപെടുകയും ചെയ്തിട്ടുണ്ട്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവപുരുഷൻ പറഞ്ഞും പ്രബോധിപ്പിച്ചും ഇരുന്ന സ്ഥലത്തേക്കു യിസ്രായേൽരാജാവു ആളയച്ചു; അങ്ങനെ അവൻ ഒരു പ്രാവശ്യമല്ല, രണ്ടു പ്രാവശ്യവുമല്ല തന്നെത്താൻ രക്ഷിച്ചതു.
Malayalam 1992 MBSI
ദൈവപുരുഷന്‍ പറഞ്ഞും പ്രബോധിപ്പിച്ചും ഇരുന്ന സ്ഥലത്തേക്കു യിസ്രായേല്‍ രാജാവു ആളയച്ചു; അങ്ങനെ അവന്‍ ഒരു പ്രാവശ്യമല്ല, രണ്ടു പ്രാവശ്യവുമല്ല തന്നെത്താന്‍ രക്ഷിച്ചതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവപുരുഷൻ പറഞ്ഞ സ്ഥലത്തേക്ക് യിസ്രായേൽരാജാവ് ആളയച്ചു; അങ്ങനെ അവൻ ഒരു പ്രാവശ്യമോ, രണ്ടു പ്രാവശ്യമോ അല്ല തന്നെത്താൻ രക്ഷിച്ചത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവപുരുഷന്‍ പറഞ്ഞും പ്രബോധിപ്പിച്ചും ഇരുന്നസ്ഥലത്തേക്കു യിസ്രായേൽരാജാവ് ആളയച്ചു; അങ്ങനെ അവന്‍ ഒരു പ്രാവശ്യമല്ല, രണ്ടു പ്രാവശ്യവുമല്ല തന്നെത്താന്‍ രക്ഷിച്ചത്.
Malayalam Bible POC-ML 2013
ദൈവപുരുഷന്‍ പറഞ്ഞസ്‌ഥലത്തേക്ക് ഇസ്രായേല്‍രാജാവ് സൈന്യത്തെ അയച്ചു. ഇങ്ങനെ പലപ്പോഴും ദൈവപുരുഷന്‍മുന്നറിയിപ്പു നല്‍കുകയും രാജാവ് രക്ഷപെടുകയും ചെയ്‌തിട്ടുണ്ട്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനാൽ ഇസ്രായേൽരാജാവ്, ദൈവപുരുഷൻ സൂചിപ്പിച്ച സ്ഥലത്തു കടക്കാതെ സൂക്ഷിച്ചു. വീണ്ടും പലതവണ എലീശാ രാജാവിന് ഈ വിധം മുന്നറിയിപ്പു കൊടുത്തു. അതിനാൽ അദ്ദേഹം അവിടങ്ങളിലെല്ലാം സുരക്ഷിതനായിരുന്നു.