2 Kings 6:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുനിമിത്തം സിറിയാരാജാവ് വളരെ അസ്വസ്ഥനായി. അയാള്‍ സേവകന്മാരെ വിളിച്ച് “നമ്മുടെ ഇടയില്‍ ഇസ്രായേല്‍രാജാവിന്‍റെ പക്ഷക്കാരന്‍ ആരാണ്? അയാളെ കാണിച്ചുതരിക” എന്നു പറഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇതു ഹേതുവായി അരാംരാജാവിന്റെ മനസ്സു ഏറ്റവും കലങ്ങി; അവൻ ദൃത്യന്മാരെ വിളിച്ചു അവരോടു: നമ്മുടെ കൂട്ടത്തിൽ യിസ്രായേൽരാജാവിന്റെ പക്ഷക്കാരൻ ആരെന്നു നിങ്ങൾ പറഞ്ഞു തരികയില്ലയോ എന്നു ചോദിച്ചു.
Malayalam 1992 MBSI
ഇതു ഹേതുവായി അരാംരാജാവിന്റെ മനസ്സു ഏറ്റവും കലങ്ങി; അവന്‍ ദൃത്യന്മാരെ വിളിച്ചു അവരോടുനമ്മുടെ കൂട്ടത്തില്‍ യിസ്രായേല്‍ രാജാവിന്റെ പക്ഷക്കാരന്‍ ആരെന്നു നിങ്ങള്‍ പറഞ്ഞു തരികയില്ലയോ എന്നു ചോദിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇത് മൂലം അരാംരാജാവിന്റെ മനസ്സ് ഏറ്റവും അധികം കലങ്ങി; അവൻ ഭൃത്യന്മാരെ വിളിച്ച് അവരോട്: “നമ്മുടെ കൂട്ടത്തിൽ യിസ്രായേൽരാജാവിന്റെ പക്ഷക്കാരൻ ആരെന്നു നിങ്ങൾ പറഞ്ഞു തരികയില്ലയോ?” എന്ന് ചോദിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇതു ഹേതുവായി അരാംരാജാവിന്‍റെ മനസ്സ് ഏറ്റവും കലങ്ങി; അവന്‍ ഭൃത്യന്മാരെ വിളിച്ച് അവരോട്: നമ്മുടെ കൂട്ടത്തിൽ യിസ്രായേൽരാജാവിന്‍റെ പക്ഷക്കാരന്‍ ആരെന്നു നിങ്ങള്‍ പറഞ്ഞുതരികയില്ലയോ എന്നു ചോദിച്ചു.
Malayalam Bible POC-ML 2013
സിറിയാരാജാവ്‌ തന്‍മൂലം അസ്വസ്‌ഥനായി. അവന്‍ ഭൃത്യന്‍മാരോടു ചോദിച്ചു: നമ്മുടെ ഇടയില്‍ ഇസ്രായേല്‍രാജാവിനുവേണ്ടി നിലകൊള്ളുന്നവനെ നിങ്ങള്‍ കാണിച്ചുതരുകയില്ലേ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇത് അരാംരാജാവിനെ കോപാകുലനാക്കി. അദ്ദേഹം തന്റെ സൈനികോദ്യോഗസ്ഥരെയെല്ലാം വിളിച്ചുകൂട്ടി അവരോട്: “നമ്മിൽ ആരാണ് ഇസ്രായേൽരാജാവിന്റെ പക്ഷക്കാരനെന്ന് നിങ്ങൾ പറഞ്ഞുതരികയില്ലേ?” എന്നു ചോദിച്ചു.