2 Kings 6:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാജഭൃത്യന്മാരില്‍ ഒരാള്‍ രാജാവിനോടു പറഞ്ഞു: “എന്‍റെ യജമാനനായ രാജാവേ, അങ്ങനെയല്ല; അങ്ങു കിടപ്പറയില്‍വച്ചു സംസാരിക്കുന്ന കാര്യങ്ങള്‍ പോലും ഇസ്രായേല്‍രാജാവിനെ അറിയിക്കുന്നത് ഇസ്രായേലിലെ പ്രവാചകനായ എലീശ ആണ്.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ ഭൃത്യന്മാരിൽ ഒരുത്തൻ: യജമാനനായ രാജാവേ, കാര്യം അങ്ങനെയല്ല; നീ ശയനഗൃഹത്തിൽ സംസാരിക്കുന്ന വാക്കുകൾ യിസ്രായേലിലെ പ്രവാചകനായ എലീശാ യിസ്രായേൽരാജാവിനെ അറിയിക്കുന്നു എന്നു പറഞ്ഞു.
Malayalam 1992 MBSI
അവന്റെ ഭൃത്യന്മാരില്‍ ഒരുത്തന്‍ യജമാനനായ രാജാവേ, കാര്യം അങ്ങനെയല്ല; നീ ശയനഗൃഹത്തില്‍ സംസാരിക്കുന്ന വാക്കുകള്‍ യിസ്രായേലിലെ പ്രവാചകനായ എലീശാ യിസ്രായേല്‍രാജാവിനെ അറിയിക്കുന്നു എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ ഭൃത്യന്മാരിൽ ഒരുത്തൻ: “യജമാനനായ രാജാവേ, കാര്യം അങ്ങനെയല്ല; നീ കിടപ്പുമുറിയിൽ സംസാരിക്കുന്ന വാക്കുകൾ യിസ്രായേലിലെ പ്രവാചകനായ എലീശാ യിസ്രായേൽരാജാവിനെ അറിയിക്കുന്നു” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ ഭൃത്യന്മാരിൽ ഒരുത്തന്‍: യജമാനനായ രാജാവേ, കാര്യം അങ്ങനെയല്ല; നീ ശയനഗൃഹത്തിൽ സംസാരിക്കുന്ന വാക്കുകള്‍ യിസ്രായേലിലെ പ്രവാചകനായ എലീശാ യിസ്രായേൽരാജാവിനെ അറിയിക്കുന്നു എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ഭൃത്യന്‍മാരിലൊരുവന്‍ പറഞ്ഞു: രാജാവേ, നമ്മുടെ ഇടയില്‍ ആരുമില്ല. കിടപ്പറയില്‍ അങ്ങ്‌ സംസാരിക്കുന്നത്‌ ഇസ്രായേല്‍രാജാവിനെ അറിയിക്കുന്നത്‌ ഇസ്രായേലിലെ പ്രവാചകനായ എലീഷാ ആണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“യജമാനനായ രാജാവേ! നമ്മിൽ ആരുമല്ല. ഇസ്രായേലിലെ പ്രവാചകനായ എലീശയാണ്. അങ്ങ് ശയനഗൃഹത്തിൽ ഉച്ചരിക്കുന്ന വാക്കുകൾ ഇസ്രായേൽരാജാവിനെ അറിയിക്കുന്നത്,” എന്ന് അവരിലൊരാൾ പറഞ്ഞു.