2 Kings 6:18 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സിറിയാക്കാര്‍ എലീശയുടെ അടുക്കലേക്ക് നീങ്ങിയപ്പോള്‍ എലീശ പ്രാര്‍ഥിച്ചു: “സര്‍വേശ്വരാ, ഇവരുടെ കണ്ണുകള്‍ അന്ധമാക്കണമേ.” എലീശയുടെ പ്രാര്‍ഥനയനുസരിച്ച് അവിടുന്ന് അവരെ അന്ധരാക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ അവന്റെ അടുക്കൽ വന്നപ്പോൾ എലീശാ യഹോവയോടു പ്രാർത്ഥിച്ചു: ഈ ജാതിയെ അന്ധത പിടിപ്പിക്കേണമേ എന്നു പറഞ്ഞു. എലീശയുടെ അപേക്ഷപ്രകാരം അവൻ അവരെ അന്ധത പിടിപ്പിച്ചു.
Malayalam 1992 MBSI
അവര്‍ അവന്റെ അടുക്കല്‍ വന്നപ്പോള്‍ എലീശാ യഹോവയോടു പ്രാര്‍ത്ഥിച്ചുഈ ജാതിയെ അന്ധത പിടിപ്പിക്കേണമേ എന്നു പറഞ്ഞു. എലീശയുടെ അപേക്ഷപ്രകാരം അവന്‍ അവരെ അന്ധത പിടിപ്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അരാമ്യർ അവന്റെ അടുക്കൽ വന്നപ്പോൾ എലീശാ യഹോവയോട് പ്രാർത്ഥിച്ചു: “ഈ ജനത്തെ അന്ധത പിടിപ്പിക്കേണമേ” എന്ന് പറഞ്ഞു. എലീശയുടെ അപേക്ഷപ്രകാരം അവൻ അവരെ അന്ധത പിടിപ്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ അവന്‍റെ അടുക്കൽ വന്നപ്പോള്‍ എലീശാ യഹോവയോടു പ്രാര്‍ഥിച്ചു: ഈ ജാതിയെ അന്ധത പിടിപ്പിക്കേണമേ എന്നു പറഞ്ഞു. എലീശായുടെ അപേക്ഷപ്രകാരം അവന്‍ അവരെ അന്ധത പിടിപ്പിച്ചു.
Malayalam Bible POC-ML 2013
സിറിയാക്കാര്‍ തനിക്കെതിരേ വന്നപ്പോള്‍ എലീഷാ കര്‍ത്താവിനോടു പ്രാര്‍ഥിച്ചു: ഇവരുടെ കണ്ണുകളെ അന്‌ധമാക്കണമേ! എലീഷായുടെ പ്രാര്‍ഥനയനുസരിച്ച് അവിടുന്ന് അവരുടെ കണ്ണുകളെ അന്‌ധമാക്കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശത്രുക്കൾ എലീശയുടെ അടുത്തേക്കുവന്നപ്പോൾ, “യഹോവേ, ഈ സൈന്യത്തെ അന്ധരാക്കണമേ” എന്ന് എലീശാ പ്രാർഥിച്ചു. എലീശാ പ്രാർഥിച്ചതുപോലെ യഹോവ അവരെയെല്ലാം അന്ധരാക്കി.