2 Kings 6:19 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എലീശ അവരോടു പറഞ്ഞു: “വഴി ഇതല്ല; പട്ടണവും ഇതല്ല; എന്നെ അനുഗമിക്കുവിന്‍; നിങ്ങള്‍ അന്വേഷിക്കുന്ന ആളിന്‍റെ അടുക്കലേക്ക് ഞാന്‍ നിങ്ങളെ കൊണ്ടുപോകാം.” അങ്ങനെ പ്രവാചകന്‍ അവരെ ശമര്യയിലേക്കു നയിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എലീശാ അവരോടു: ഇതല്ല വഴി; പട്ടണവും ഇതല്ല; എന്റെ പിന്നാലെ വരുവിൻ; നിങ്ങൾ അന്വേഷിക്കുന്ന ആളുടെ അടുക്കൽ ഞാൻ നിങ്ങളെ കൊണ്ടുപോകാം എന്നു പറഞ്ഞു. അവൻ അവരെ ശമര്യയിലേക്കു കൂട്ടിക്കൊണ്ടുപോയി
Malayalam 1992 MBSI
എലീശാ അവരോടുഇതല്ല വഴി; പട്ടണവും ഇതല്ല; എന്റെ പിന്നാലെ വരുവിന്‍; നിങ്ങള്‍ അന്വേഷിക്കുന്ന ആളുടെ അടുക്കല്‍ ഞാന്‍ നിങ്ങളെ കൊണ്ടുപോകാം എന്നു പറഞ്ഞു. അവന്‍ അവരെ ശമര്‍യ്യയിലേക്കു കൂട്ടിക്കൊണ്ടുപോയി
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എലീശാ അവരോട്: “ഇതല്ല വഴി; പട്ടണവും ഇതല്ല; എന്റെ പിന്നാലെ വരുവിൻ; നിങ്ങൾ അന്വേഷിക്കുന്ന ആളുടെ അടുക്കൽ ഞാൻ നിങ്ങളെ കൊണ്ടുപോകാം” എന്ന് പറഞ്ഞു. അവൻ അവരെ ശമര്യയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എലീശാ അവരോട്: ഇതല്ല വഴി; പട്ടണവും ഇതല്ല; എന്റെ പിന്നാലെ വരുവിന്‍; നിങ്ങള്‍ അന്വേഷിക്കുന്ന ആളുടെ അടുക്കൽ ഞാന്‍ നിങ്ങളെ കൊണ്ടുപോകാം എന്നു പറഞ്ഞു. അവന്‍ അവരെ ശമര്യയിലേക്കു കൂട്ടിക്കൊണ്ടുപോയി.
Malayalam Bible POC-ML 2013
അപ്പോള്‍ എലീഷാ അവരോടു പറഞ്ഞു: വഴി ഇതല്ല; പട്ടണവും ഇതല്ല. എന്നെ അനുഗമിക്കുക. നിങ്ങള്‍ അന്വേഷിക്കുന്നവന്‍െറ അടുത്തേക്ക് ഞാന്‍ നിങ്ങളെ കൊണ്ടുപോകാം. അവന്‍ അവരെ സമരിയായിലേക്കു നയിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എലീശാ അവരോട്: “വഴി ഇതല്ല, നഗരവും ഇതല്ല, എന്റെകൂടെ വരിക. നിങ്ങൾ തെരയുന്ന മനുഷ്യന്റെ അടുത്തേക്കു ഞാൻ നിങ്ങളെ കൊണ്ടുപോകാം” എന്നു പറഞ്ഞു. അദ്ദേഹം അവരെ ശമര്യയിലേക്കു കൂട്ടിക്കൊണ്ടുപോയി.