2 Kings 6:20 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ ശമര്യയില്‍ പ്രവേശിച്ചപ്പോള്‍ എലീശ പ്രാര്‍ഥിച്ചു: “സര്‍വേശ്വരാ, ഇവരുടെ കണ്ണുകള്‍ തുറക്കണമേ.” അവിടുന്ന് അവരുടെ കണ്ണുകള്‍ തുറന്നു. തങ്ങള്‍ ശമര്യയുടെ മധ്യത്തിലാണെന്നു അവര്‍ മനസ്സിലാക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശമര്യയിൽ എത്തിയപ്പോൾ എലീശാ: യഹോവേ, കാണത്തക്കവണ്ണം ഇവരുടെ കണ്ണു തുറക്കേണമേ എന്നു പറഞ്ഞു. യഹോവ അവരുടെ കണ്ണു തുറന്നു; അവർ നോക്കിയപ്പോൾ തങ്ങൾ ശമര്യയുടെ നടുവിൽ നില്ക്കുന്നതു കണ്ടു.
Malayalam 1992 MBSI
ശമര്‍യ്യയില്‍ എത്തിയപ്പോള്‍ എലീശായഹോവേ, കാണത്തക്കവണ്ണം ഇവരുടെ കണ്ണു തുറക്കേണമേ എന്നു പറഞ്ഞു. യഹോവ അവരുടെ കണ്ണു തുറന്നു; അവര്‍ നോക്കിയപ്പോള്‍ തങ്ങള്‍ ശമര്‍യ്യയുടെ നടുവില്‍ നിലക്കുന്നതുകണ്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശമര്യയിൽ എത്തിയപ്പോൾ എലീശാ: “യഹോവേ, കാണത്തക്കവണ്ണം ഇവരുടെ കണ്ണ് തുറക്കേണമേ” എന്ന് പ്രാർത്ഥിച്ചു. യഹോവ അവരുടെ കണ്ണ് തുറന്നു; അവർ നോക്കിയപ്പോൾ തങ്ങൾ ശമര്യയുടെ നടുവിൽ നില്ക്കുന്നത് കണ്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശമര്യയിൽ എത്തിയപ്പോള്‍ എലീശാ: യഹോവേ, കാണത്തക്കവണ്ണം ഇവരുടെ കണ്ണ് തുറക്കേണമേ എന്നു പറഞ്ഞു. യഹോവ അവരുടെ കണ്ണു തുറന്നു; അവര്‍ നോക്കിയപ്പോള്‍ തങ്ങള്‍ ശമര്യയുടെ നടുവിൽ നില്ക്കുന്നതു കണ്ടു.
Malayalam Bible POC-ML 2013
അവര്‍ സമരിയായില്‍ പ്രവേശി ച്ചഉടനെ എലീഷാ പ്രാര്‍ഥിച്ചു: കര്‍ത്താവേ, ഇവരുടെ കണ്ണുകള്‍ തുറക്കണമേ! ഇവര്‍ കാണട്ടെ! കര്‍ത്താവ് അവരുടെ കണ്ണുകള്‍ തുറന്നു. തങ്ങള്‍ സമരിയായുടെ മധ്യത്തിലാണെന്ന് അവര്‍ കണ്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ നഗരത്തിലെത്തിയപ്പോൾ “യഹോവേ, ഇവർ കാണത്തക്കവണ്ണം ഇവരുടെ കണ്ണു തുറക്കണേ!” എന്ന് എലീശാ പ്രാർഥിച്ചു. അപ്പോൾ യഹോവ അവരുടെ കണ്ണുതുറന്നു. തങ്ങൾ ശമര്യയുടെ നടുവിലാണെന്ന് അവർ കണ്ടു.