2 Kings 6:27 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാജാവ് മറുപടി നല്‌കി: “ദൈവം നിന്നെ സഹായിക്കുന്നില്ലെങ്കില്‍ എനിക്ക് എങ്ങനെ കഴിയും? എന്‍റെ പക്കല്‍ ധാന്യമോ, മുന്തിരിയോ ഇല്ലല്ലോ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നു അവൻ: യഹോവ നിന്നെ രക്ഷിക്കുന്നില്ലെങ്കിൽ ഞാൻ എവിടെനിന്നു തന്നു നിന്നെ രക്ഷിക്കേണ്ടു? കളപ്പുരയിൽനിന്നോ മുന്തിരിച്ചക്കിൽനിന്നോ എന്നു ചോദിച്ചു.
Malayalam 1992 MBSI
അതിന്നു അവന്‍ യഹോവ നിന്നെ രക്ഷിക്കുന്നില്ലെങ്കില്‍ ഞാന്‍ എവിടെനിന്നു തന്നു നിന്നെ രക്ഷിക്കേണ്ടു? കളപ്പുരയില്‍നിന്നോ മുന്തിരിച്ചക്കില്‍നിന്നോ എന്നു ചോദിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന് അവൻ: “യഹോവ നിന്നെ രക്ഷിക്കുന്നില്ലെങ്കിൽ ഞാൻ എവിടെനിന്ന് നിനക്ക് രക്ഷ കണ്ടെത്തും? മെതിക്കളത്തിൽ നിന്നോ, മുന്തിരിച്ചക്കിൽനിന്നോ?” എന്ന് ചോദിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിന് അവന്‍: യഹോവ നിന്നെ രക്ഷിക്കുന്നില്ലങ്കിൽ ഞാന്‍ എവിടെനിന്നു തന്നു നിന്നെ രക്ഷിക്കേണ്ടൂ? കളപ്പുരയിൽനിന്നോ മുന്തിരിച്ചക്കിൽനിന്നോ എന്നുചോദിച്ചു.
Malayalam Bible POC-ML 2013
അവന്‍ പറഞ്ഞു: കര്‍ത്താവ്‌ സഹായിക്കുന്നില്ലെങ്കില്‍, എനിക്കെങ്ങനെ കഴിയും? എന്‍െറ കൈയില്‍ ധാന്യമോ മുന്തിരിയോ ഉണ്ടോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“യഹോവ നിങ്ങളെ രക്ഷിക്കുന്നില്ലെങ്കിൽ ഞാൻ എങ്ങനെ നിങ്ങളെ രക്ഷിക്കും? മെതിക്കളത്തിൽനിന്നോ? മുന്തിരിച്ചക്കിൽനിന്നോ?” എന്ന് രാജാവു ചോദിച്ചു.