2 Kings 6:28 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“നിന്‍റെ പ്രശ്നം എന്ത്” രാജാവു ചോദിച്ചു. അവള്‍ പറഞ്ഞു: “ഈ സ്ത്രീ എന്നോട് ‘നിന്റെ മകനെ കൊണ്ടുവരിക; ഇന്നു നമുക്ക് അവനെയും നാളെ എന്‍റെ മകനെയും ഭക്ഷിക്കാം’ എന്നു പറഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രാജാവു പിന്നെയും അവളോടു: നിന്റെ സങ്കടം എന്തു എന്നു ചോദിച്ചതിന്നു അവൾ: ഈ സ്ത്രീ എന്നോടു: നിന്റെ മകനെ കൊണ്ടുവാ; ഇന്നു നമുക്കു അവനെ തിന്നാം; നാളെ എന്റെ മകനെ തിന്നാം എന്നു പറഞ്ഞു.
Malayalam 1992 MBSI
രാജാവു പിന്നെയും അവളോടുനിന്റെ സങ്കടം എന്തു എന്നു ചോദിച്ചതിന്നു അവള്‍ഈ സ്ത്രീ എന്നോടുനിന്റെ മകനെ കൊണ്ടുവാ; ഇന്നു നമുക്കു അവനെ തിന്നാം; നാളെ എന്റെ മകനെ തിന്നാം എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
രാജാവ് പിന്നെയും അവളോട്: “നിന്റെ സങ്കടം എന്ത്” എന്ന് ചോദിച്ചതിന് അവൾ: “ഈ സ്ത്രീ എന്നോട്: ‘നിന്റെ മകനെ കൊണ്ടുവാ; ഇന്ന് നമുക്ക് അവനെ തിന്നാം; നാളെ എന്റെ മകനെ തിന്നാം’ എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രാജാവ് പിന്നെയും അവളോട്: നിന്റെ സങ്കടം എന്ത് എന്നു ചോദിച്ചതിന് അവള്‍: ഈ സ്ത്രീ എന്നോട്: നിന്റെ മകനെ കൊണ്ടുവാ; ഇന്നു നമുക്ക് അവനെ തിന്നാം; നാളെ എന്റെ മകനെ തിന്നാം എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
രാജാവ് ചോദിച്ചു: എന്താണ് നിന്‍െറ പ്രശ്‌നം? അവള്‍ ഉണര്‍ത്തിച്ചു: ഇവള്‍ എന്നോടു പറഞ്ഞു: നിന്‍െറ മകനെ കൊണ്ടുവരുക, ഇന്നു നമുക്കവനെ ഭക്‌ഷിക്കാം; നാളെ എന്‍െറ മകനെ ഭക്‌ഷിക്കാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നീട് അദ്ദേഹം: “എന്താണു നിന്റെ സങ്കടം?” എന്നന്വേഷിച്ചു. അവൾ മറുപടി പറഞ്ഞു: “ഈ സ്ത്രീ എന്നോട്: ‘നിന്റെ മകനെ കൊണ്ടുവരിക; നമുക്കിന്ന് അവനെ തിന്നാം; നാളെ നമുക്ക് എന്റെ മകനെ പാകപ്പെടുത്തി തിന്നാം!’ എന്നു പറഞ്ഞു.
Recommended Reading