2 Kings 6:3 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“സദയം ഞങ്ങളുടെ കൂടെ വന്നാലും,” അവരില്‍ ഒരാള്‍ പ്രവാചകനോടു പറഞ്ഞു. “ഞാന്‍ വരാം” എലീശ പറഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരിൽ ഒരുത്തൻ: ദയചെയ്തു അടിയങ്ങളോടുകൂടെ പോരേണമേ എന്നു അപേക്ഷിച്ചതിന്നു പോരാം എന്നു അവൻ പറഞ്ഞു.
Malayalam 1992 MBSI
അവരില്‍ ഒരുത്തന്‍ ദയചെയ്തു അടിയങ്ങളോടുകൂടെ പോരേണമേ എന്നു അപേക്ഷിച്ചതിന്നു പോരാം എന്നു അവന്‍ പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരിൽ ഒരുത്തൻ: “ദയവായി അടിയങ്ങളോടുകൂടെ പോരേണമേ” എന്ന് അപേക്ഷിച്ചതിന് “പോരാം” എന്ന് അവൻ പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരിൽ ഒരുത്തന്‍: ദയ ചെയ്ത് അടിയങ്ങളോടുകൂടെ പോരേണമേ എന്ന് അപേക്ഷിച്ചതിനു പോരാം എന്ന് അവന്‍ പറഞ്ഞു.
Malayalam Bible POC-ML 2013
അപ്പോള്‍ അവരില്‍ ഒരുവന്‍ പറഞ്ഞു: ദയവായി അങ്ങും ഈ ദാസന്‍മാരോടുകൂടെ വരണം. വരാം, അവന്‍ സമ്മതിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ദയചെയ്ത് അടിയങ്ങളോടുകൂടെ അങ്ങും പോരുമോ!” അവരിൽ ഒരുവൻ ചോദിച്ചു. “പോരാം,” എന്ന് എലീശാ മറുപടികൊടുത്തു.