2 Kings 6:30 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആ സ്‍ത്രീ പറഞ്ഞതു കേട്ടപ്പോള്‍ രാജാവു വസ്ത്രം കീറി. അപ്പോള്‍ അദ്ദേഹം കോട്ടമേല്‍ നടക്കുകയായിരുന്നു; രാജാവ് പുറംകുപ്പായത്തിനടിയില്‍ ചാക്കുതുണി ധരിച്ചിരുന്നതു ജനം കണ്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സ്ത്രീയുടെ വാക്കു കേട്ടപ്പോൾ രാജാവു വസ്ത്രം കീറി; അവൻ മതിലിന്മേൽ നടന്നു പോകയായിരുന്നു; ജനം അവനെ നോക്കിയപ്പോൾ അവൻ അകമെ ദേഹം പറ്റെ രട്ടു ഉടുത്തിരിക്കുന്നതു കണ്ടു.
Malayalam 1992 MBSI
സ്ത്രീയുടെ വാക്കു കേട്ടപ്പോള്‍ രാജാവു വസ്ത്രം കീറി; അവന്‍ മതിലിന്മേല്‍ നടന്നു പോകയായിരുന്നു; ജനം അവനെ നോക്കിയപ്പോള്‍ അവന്‍ അകമെ ദേഹം പറ്റെ രട്ടു ഉടുത്തിരിക്കുന്നതു കണ്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സ്ത്രീയുടെ വാക്ക് കേട്ടപ്പോൾ രാജാവ് വസ്ത്രം കീറി; അവൻ മതിലിന്മേൽ നടന്നു പോവുകയായിരുന്നു; ജനം അവനെ നോക്കിയപ്പോൾ അവൻ അകമെ ദേഹം മുഴുവൻ രട്ട് ഉടുത്തിരിക്കുന്നത് കണ്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സ്ത്രീയുടെ വാക്കു കേട്ടപ്പോള്‍ രാജാവ് വസ്ത്രം കീറി; അവന്‍ മതിലിന്മേൽ നടന്നു പോകയായിരുന്നു; ജനം അവനെ നോക്കിയപ്പോള്‍ അവന്‍ അകമേ ദേഹം പറ്റെ രട്ടുടുത്തിരിക്കുന്നതു കണ്ടു.
Malayalam Bible POC-ML 2013
അവള്‍ ഇതു പറഞ്ഞപ്പോള്‍ രാജാവ്‌ വസ്‌ത്രം കീറി - അവന്‍ കോട്ടമേല്‍ നടക്കുകയായിരുന്നു - ജനം നോക്കിയപ്പോള്‍, രാജാവ്‌ അടിയില്‍ചാക്കുവസ്‌ത്രം ധരിച്ചിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ സ്ത്രീയുടെ വാക്കുകൾ കേട്ടപ്പോൾ രാജാവു വസ്ത്രംകീറി. അദ്ദേഹം മതിലിന്മേൽക്കൂടി നടന്നുപോകുകയായിരുന്നു. അദ്ദേഹം ചാക്കുശീലയാണ് അടിവസ്ത്രമായി ധരിച്ചിരിക്കുന്നതെന്ന് ജനങ്ങൾ കണ്ടു.