2 Kings 6:32 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എലീശ തന്‍റെ വീട്ടില്‍ ജനപ്രമാണികളോടു കൂടി ഇരിക്കുകയായിരുന്നു. രാജാവ് ഒരാളെ അവിടേക്കു പറഞ്ഞയച്ചു. അയാള്‍ വന്നെത്തുന്നതിനു മുമ്പ് പ്രവാചകന്‍ പറഞ്ഞു: “എന്‍റെ തല കൊയ്യാന്‍ ഒരു കൊലയാളി ആളയച്ചിരിക്കുന്നതു നിങ്ങള്‍ക്കറിയാമോ? അവന്‍ വരുമ്പോള്‍ വാതില്‍ അടച്ച് അവനെ തടഞ്ഞു നിര്‍ത്തണം. അവന്‍റെ യജമാനന്‍റെ കാലൊച്ചയല്ലേ പിമ്പില്‍ കേള്‍ക്കുന്നത്?”’
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എലീശാ തന്റെ വീട്ടിൽ മൂപ്പന്മേരോടുകൂടെ ഇരിക്കുമ്പോൾ രാജാവു ഒരാളെ തനിക്കു മുമ്പായി അയച്ചു; ദൂതൻ എലീശയുടെ അടുക്കൽ എത്തുന്നതിന്നു മുമ്പെ അവൻ മൂപ്പന്മാരോടു: എന്റെ തല എടുത്തുകളവാൻ ആ കൊലപാതകപുത്രൻ ആളയച്ചിരിക്കുന്നതു നിങ്ങൾ കണ്ടുവോ? നോക്കുവിൻ ദൂതൻ വരുമ്പോൾ നിങ്ങൾ വാതിൽ അടെച്ചു വാതില്ക്കൽ അവനെ തടുത്തുകൊൾവിൻ; അവന്റെ യജമാനന്റെ കാലൊച്ച അവന്റെ പിമ്പിൽ കേൾക്കുന്നുണ്ടല്ലോ എന്നു പറഞ്ഞു.
Malayalam 1992 MBSI
എലീശാ തന്റെ വീട്ടില്‍ മൂപ്പന്മേരോടുകൂടെ ഇരിക്കുമ്പോള്‍ രാജാവു ഒരാളെ തനിക്കു മുമ്പായി അയച്ചു; ദൂതന്‍ എലീശയുടെ അടുക്കല്‍ എത്തുന്നതിന്നു മുമ്പെ അവന്‍ മൂപ്പന്മാരോടുഎന്റെ തല എടുത്തുകളവാന്‍ ആ കുലപാതകപുത്രന്‍ ആളയച്ചിരിക്കുന്നതു നിങ്ങള്‍ കണ്ടുവോ? നോക്കുവിന്‍ ദൂതന്‍ വരുമ്പോള്‍ നിങ്ങള്‍ വാതില്‍ അടെച്ചു വാതില്‍ക്കല്‍ അവനെ തടുത്തുകൊള്‍വിന്‍; അവന്റെ യജമാനന്റെ കാലൊച്ച അവന്റെ പിമ്പില്‍ കേള്‍ക്കുന്നുണ്ടല്ലോ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എലീശാ തന്റെ വീട്ടിൽ മൂപ്പന്മാരോടുകൂടെ ഇരിക്കുമ്പോൾ രാജാവ് ഒരാളെ തനിക്കു മുമ്പായി അയച്ചു; ദൂതൻ എലീശയുടെ അടുക്കൽ എത്തുന്നതിന് മുമ്പെ അവൻ മൂപ്പന്മാരോട്: “എന്റെ തല എടുത്തുകളയുവാൻ ആകൊലപാതകപുത്രൻ ആളയച്ചിരിക്കുന്നത് നിങ്ങൾ കണ്ടുവോ? നോക്കുവിൻ ദൂതൻ വരുമ്പോൾ നിങ്ങൾ വാതിൽ അടച്ച് വാതില്ക്കൽ അവനെ തടയുക; അവന്റെ യജമാനന്റെ കാലൊച്ച അവന്റെ പിമ്പിൽ കേൾക്കുന്നുണ്ടല്ലോ?” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എലീശാ തന്‍റെ വീട്ടിൽ മൂപ്പന്മാരോടുകൂടെ ഇരിക്കുമ്പോള്‍ രാജാവ് ഒരാളെ തനിക്കു മുമ്പായി അയച്ചു; ദൂതന്‍ എലീശായുടെ അടുക്കൽ എത്തുന്നതിന് മുമ്പേ അവന്‍ മൂപ്പന്മാരോട്: എന്‍റെ തല എടുത്തുകളവാന്‍ ആ കൊലപാതകപുത്രന്‍ ആളയച്ചിരിക്കുന്നതു നിങ്ങള്‍ കണ്ടുവോ? നോക്കുവിന്‍ ദൂതന്‍ വരുമ്പോള്‍ നിങ്ങള്‍ വാതിൽ അടച്ചു വാതിൽക്കൽ അവനെ തടുത്തുകൊള്‍വിന്‍; അവന്‍റെ യജമാനന്‍റെ കാലൊച്ച അവന്‍റെ പിമ്പിൽ കേള്‍ക്കുന്നുണ്ടല്ലോ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
എലീഷാ ശ്രഷ്‌ഠന്‍മാരോടൊപ്പം വീട്ടില്‍ ഇരിക്കുകയായിരുന്നു. രാജാവ്‌ ഒരുവനെ പറഞ്ഞയച്ചു. അവന്‍ വന്നെത്തുന്നതിനുമുമ്പ്‌ എലീഷാ ശ്രഷ്‌ഠന്‍മാരോടു പറഞ്ഞു: ആ കൊലയാളി എന്‍െറ തല ഛേദിക്കാന്‍ ആളയച്ചിരിക്കുന്നതു കണ്ടോ? ദൂതന്‍ വരുമ്പോള്‍ വാതിലടച്ച്‌ അവനെ തടഞ്ഞുനിര്‍ത്തുവിന്‍. അവന്‍െറ യജമാനന്‍െറ കാലടി ശബ്‌ദമല്ലേ പിന്നില്‍ കേള്‍ക്കുന്നത്‌?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ സമയം എലീശാ തന്റെ വീട്ടിൽ ഇരിക്കുകയായിരുന്നു. പട്ടണനേതാക്കന്മാരും അദ്ദേഹത്തോടൊപ്പം ഇരുന്നിരുന്നു. രാജാവു തന്റെ ദൂതനെ മുൻപേ അയച്ചു. എന്നാൽ അയാൾ വന്നെത്തുന്നതിനുമുമ്പേ എലീശാ പട്ടണനേതാക്കന്മാരോട്: “ഈ കൊലപാതകി എന്റെ തല അറക്കാനായി ഒരുവനെ അയച്ചിരിക്കുന്നതു നിങ്ങൾ കാണുന്നില്ലേ? നോക്കൂ, ആ ദൂതൻ വരുമ്പോൾ കതക് അടച്ചേക്കുക, അത് അവനെതിരേ അടഞ്ഞുതന്നെ കിടക്കട്ടെ! അവന്റെ യജമാനന്റെ കാലടിശബ്ദവും അവന്റെ പിന്നിൽ ഉണ്ടല്ലോ?” എന്നു പറഞ്ഞു.