2 Kings 6:33 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇതു പറഞ്ഞുതീരുന്നതിനുമുമ്പേ രാജാവ് അവിടെ എത്തി; രാജാവു പറഞ്ഞു: “ഈ അനര്‍ഥം വരുത്തിയത് സര്‍വേശ്വരനാണ്; അവിടുത്തെ സഹായത്തിനുവേണ്ടി ഞാന്‍ ഇനിയും കാത്തിരിക്കണമോ?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ദൂതൻ അവന്റെ അടുക്കൽ എത്തി; ഇതാ, ഈ അനർത്ഥം യഹോവയാൽ വരുന്നു; ഞാൻ ഇനി യഹോവയെ കാത്തിരിക്കുന്നതു എന്തിന്നു എന്നു രാജാവു പറഞ്ഞു.
Malayalam 1992 MBSI
അവന്‍ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ദൂതന്‍ അവന്റെ അടുക്കല്‍ എത്തി; ഇതാ, ഈ അനര്‍ത്ഥം യഹോവയാല്‍ വരുന്നു; ഞാന്‍ ഇനി യഹോവയെ കാത്തിരിക്കുന്നതു എന്തിന്നു എന്നു രാജാവു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ അവരോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ദൂതൻ അവന്റെ അടുക്കൽ എത്തി; “ഇതാ, ഈ അനർത്ഥം യഹോവയാൽ വരുന്നു; ഞാൻ ഇനി യഹോവയെ കാത്തിരിക്കുന്നത് എന്തിന്?” എന്ന് രാജാവ് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ദൂതന്‍ അവന്‍റെ അടുക്കൽ എത്തി; ഇതാ, ഈ അനര്‍ഥം യഹോവയാൽ വരുന്നു; ഞാന്‍ ഇനി യഹോവയെ കാത്തിരിക്കുന്നത് എന്തിന് എന്നു രാജാവ് പറഞ്ഞു.
Malayalam Bible POC-ML 2013
അവന്‍ സംസാരിച്ചുകൊണ്ടിരിക്കെത്തന്നെ രാജാവ്‌ വന്ന്‌ അവനോടു പറഞ്ഞു: ഈ ദുരിതം കര്‍ത്താവു വരുത്തിയതാണ്‌. ഞാന്‍ ഇനി എന്തിനു കര്‍ത്താവിന്‍െറ സഹായം കാത്തിരിക്കണം?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എലീശാ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ ദൂതൻ അദ്ദേഹത്തിന്റെ അടുക്കലെത്തി. “ഈ വിപത്ത് യഹോവയിൽനിന്ന് വന്നു; ഞാൻ എന്തിന് ഇനി യഹോവയ്ക്കായി കാത്തിരിക്കണം?” എന്നു രാജാവു പറഞ്ഞു.