2 Kings 7:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാത്രിയില്‍ത്തന്നെ രാജാവ് എഴുന്നേറ്റ് സേവകന്മാരോടു പറഞ്ഞു: “സിറിയാക്കാര്‍ നമുക്കെതിരെ ആസൂത്രണം ചെയ്തിരിക്കുന്ന പദ്ധതി എന്തെന്നു ഞാന്‍ പറയാം. നാം വിശന്നു പൊരിഞ്ഞിരിക്കുകയാണെന്ന് അവര്‍ക്കറിയാം; അവര്‍ ഇപ്പോള്‍ പാളയത്തിനു പുറത്തു വിജനപ്രദേശത്ത് ഒളിച്ചിരിക്കുകയായിരിക്കും. നാം നഗരത്തിനു പുറത്തു ചെല്ലുമ്പോള്‍ നമ്മെ ജീവനോടെ പിടിക്കുകയും പട്ടണം പിടിച്ചടക്കുകയും ചെയ്യാം എന്നായിരിക്കും അവര്‍ വിചാരിച്ചിരിക്കുന്നത്.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രാജാവു രാത്രിയിൽ തന്നേ എഴുന്നേറ്റു ഭൃത്യന്മാരോടു: അരാമ്യർ നമ്മോടു ഇച്ചെയ്തതു എന്തെന്നു ഞാൻ പറഞ്ഞുതരാം; നാം വിശന്നിരിക്കയാകുന്നു എന്നു അവർ അറിഞ്ഞിട്ടു: അവർ പട്ടണത്തിൽ നിന്നു പുറത്തുവരും; അപ്പോൾ നമുക്കു അവരെ ജീവനോടെ പിടിക്കയും പട്ടണത്തിൽ കടക്കയും ചെയ്യാം എന്നുറെച്ചു അവർ പാളയം വിട്ടുപോയി വയലിൽ ഒളിച്ചിരിക്കയാകുന്നു എന്നു പറഞ്ഞു.
Malayalam 1992 MBSI
രാജാവു രാത്രിയില്‍ തന്നേ എഴുന്നേറ്റു ഭൃത്യന്മാരോടുഅരാമ്യര്‍ നമ്മോടു ഇച്ചെയ്തതു എന്തെന്നു ഞാന്‍ പറഞ്ഞുതരാം; നാം വിശന്നിരിക്കയാകുന്നു എന്നു അവര്‍ അറിഞ്ഞിട്ടുഅവര്‍ പട്ടണത്തില്‍ നിന്നു പുറത്തുവരും; അപ്പോള്‍ നമുക്കു അവരെ ജീവനോടെ പിടിക്കയും പട്ടണത്തില്‍ കടക്കയും ചെയ്യാം എന്നുറെച്ചു അവര്‍ പാളയം വിട്ടുപോയി വയലില്‍ ഒളിച്ചിരിക്കയാകുന്നു എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
രാജാവ് രാത്രിയിൽ തന്നേ എഴുന്നേറ്റ് ഭൃത്യന്മാരോട്: “അരാമ്യർ നമ്മോടു ചെയ്തത് എന്തെന്ന് ഞാൻ പറഞ്ഞുതരാം; നാം വിശന്നിരിക്കയാകുന്നു എന്ന് അവർക്ക് അറിയാം. ‘അവർ പട്ടണത്തിൽ നിന്ന് പുറത്തുവരും; അപ്പോൾ നമുക്ക് അവരെ ജീവനോടെ പിടിക്കുകയും പട്ടണത്തിൽ കടക്കുകയും ചെയ്യാം’ എന്ന ഉറപ്പോടെ അവർ പാളയം വിട്ടുപോയി വയലിൽ ഒളിച്ചിരിക്കയാകുന്നു” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രാജാവ് രാത്രിയിൽതന്നെ എഴുന്നേറ്റു ഭൃത്യന്മാരോട്: അരാമ്യര്‍ നമ്മോട് ഇച്ചെയ്തത് എന്തെന്നു ഞാന്‍ പറഞ്ഞുതരാം; നാം വിശന്നിരിക്കയാകുന്നു എന്ന് അവര്‍ അറിഞ്ഞിട്ട്: അവര്‍ പട്ടണത്തിൽനിന്നു പുറത്തുവരും; അപ്പോള്‍ നമുക്ക് അവരെ ജീവനോടെ പിടിക്കയും പട്ടണത്തിൽ കടക്കയും ചെയ്യാം എന്നുറച്ച് അവര്‍ പാളയം വിട്ടുപോയി വയലിൽ ഒളിച്ചിരിക്കയാകുന്നു എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
രാജാവ്‌ രാത്രിയില്‍ എഴുന്നേറ്റു സേവകരോടു പറഞ്ഞു: സിറിയാക്കാര്‍ നമുക്കെതിരേ എന്താണ്‌ ആസൂത്രണം ചെയ്‌തിരിക്കുന്നതെന്നു ഞാന്‍ പറയാം. നാം വിശന്നിരിക്കുകയാണെന്ന്‌ അവര്‍ക്കറിയാം. അതിനാല്‍, നാം നഗരത്തിനു പുറത്തു കടക്കുമ്പോള്‍ നമ്മെജീവനോടെ പിടിക്കുകയും തങ്ങള്‍ക്കു നഗരത്തില്‍ പ്രവേശിക്കുകയും ചെയ്യാമെന്ന്‌ ഉദ്‌ദേശിച്ച്‌ അവര്‍ പാളയത്തിനു പുറത്തു വെ ളിമ്പ്രദേശത്ത്‌ ഒളിച്ചിരിക്കുകയാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രാജാവ് രാത്രിയിൽത്തന്നെ എഴുന്നേറ്റ് തന്റെ കാര്യസ്ഥന്മാരോടു പറഞ്ഞു: “അരാമ്യർ നമുക്കെതിരേ ആസൂത്രണം ചെയ്തിരിക്കുന്നതെന്തെന്നു ഞാൻ പറയാം; നാം പട്ടിണി കിടക്കുകയാണെന്ന് അവർക്കറിയാം. അതിനാൽ അവർ പാളയം വിട്ട് വയലിൽപ്പോയി ഒളിച്ചിരിക്കുകയാണ്. ‘അവർ പട്ടണത്തിൽനിന്ന് പുറത്തുവരും; അപ്പോൾ നമുക്കവരെ ജീവനോടെ പിടിക്കാം; നഗരത്തിൽ പ്രവേശിക്കുകയും ചെയ്യാം’ എന്ന് അവർ ചിന്തിക്കുന്നുണ്ടാകാം.”