2 Kings 7:13 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാജസേവകരില്‍ ഒരാള്‍ പറഞ്ഞു: “ഇതിനകം മരിച്ചവരെപ്പോലെ നാമും ഈ പട്ടണത്തില്‍ മരണം പ്രതീക്ഷിച്ചു കഴിയുകയാണ്. അതുകൊണ്ട് നമ്മില്‍ അവശേഷിച്ചിട്ടുള്ളവരില്‍ ഏതാനും ആളുകളെ അഞ്ചു കുതിരകളുമായി അവിടേക്ക് അയച്ചുനോക്കാം.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നു അവന്റെ ഭൃത്യന്മാരിൽ ഒരുത്തൻ: പട്ടണത്തിൽ ശേഷിപ്പുള്ള കുതിരകളിൽ അഞ്ചിനെ കൊണ്ടുവരട്ടെ; നാം ആളയച്ചു നോക്കിക്കേണം; അവർ ഇവിടെ ശേഷിച്ചിരിക്കുന്ന യിസ്രായേലിന്റെ സകലപുരുഷാരവും നശിച്ചുപോയിരിക്കുന്ന യിസ്രായേലിന്റെ സകലപുരുഷാരവും എന്നപോലെ ഇരിക്കും എന്നു ഉത്തരം പറഞ്ഞു.
Malayalam 1992 MBSI
അതിന്നു അവന്റെ ഭൃത്യന്മാരില്‍ ഒരുത്തന്‍ പട്ടണത്തില്‍ ശേഷിപ്പുള്ള കുതിരകളില്‍ അഞ്ചിനെ കൊണ്ടുവരട്ടെ; നാം ആളയച്ചു നോക്കിക്കേണം; അവര്‍ ഇവിടെ ശേഷിച്ചിരിക്കുന്ന യിസ്രായേലിന്റെ സകലപുരുഷാരവും നശിച്ചുപോയിരിക്കുന്ന യിസ്രായേലിന്റെ സകലപുരുഷാരവും എന്നപോലെ ഇരിക്കും എന്നു ഉത്തരം പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന് അവന്റെ ഭൃത്യന്മാരിൽ ഒരുവൻ: “പട്ടണത്തിൽ ശേഷിച്ച അഞ്ച് കുതിരകളെ കൊണ്ടുവരട്ടെ; നാം ആളയച്ച് നോക്കിക്കേണം; അവർ ഒന്നുകിൽ ഇവിടെ പാർത്ത്, ശേഷം യിസ്രായേൽ ജനത്തെപ്പോലെ ക്ഷാമം കൊണ്ട് മരിക്കും; അല്ലെങ്കിൽ അരാമ്യ പാളയത്തിൽ വച്ച് നശിച്ച് പോകും” എന്ന് ഉത്തരം പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിന് അവന്റെ ഭൃത്യന്മാരിൽ ഒരുത്തന്‍: പട്ടണത്തിൽ ശേഷിപ്പുള്ള കുതിരകളിൽ അഞ്ചിനെ കൊണ്ടുവരട്ടെ; നാം ആളയച്ചു നോക്കിക്കേണം; അവര്‍ ഇവിടെ ശേഷിച്ചിരിക്കുന്ന യിസ്രായേലിന്‍റെ സകല പുരുഷാരവും നശിച്ചുപോയിരിക്കുന്ന യിസ്രായേലിന്‍റെ സകല പുരുഷാരവും എന്നപോലെ ഇരിക്കും എന്ന് ഉത്തരം പറഞ്ഞു.
Malayalam Bible POC-ML 2013
ഒരു സേവകന്‍ പറഞ്ഞു: ശേഷിച്ചിരിക്കുന്നവയില്‍നിന്ന് അഞ്ചുകുതിരകളുമായി കുറച്ചുപേര്‍ പോകട്ടെ. നശിച്ചുകഴിഞ്ഞഇസ്രായേല്‍ജനത്തിന്‍െറ വിധിതന്നെ ആയിരിക്കും അവശേഷിച്ചിരിക്കുന്നവര്‍ക്കും; നമുക്ക് അവരെ അയച്ചുനോക്കാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥന്മാരിൽ ഒരുവൻ പറഞ്ഞു: “പട്ടണത്തിൽ ശേഷിപ്പിച്ചിരിക്കുന്നതിൽ അഞ്ചു കുതിരകളുമായി ചിലരെ നമുക്ക് അയച്ചുനോക്കാം. നാശത്തിലായിരിക്കുന്ന ഈ എല്ലാ ഇസ്രായേല്യർക്കും വരുന്ന ഗതിതന്നെയാണല്ലോ അവർക്കും വരുന്നത്. അതുകൊണ്ട് നമുക്ക് അവരെ അയച്ച് എന്താണു സംഭവിച്ചതെന്നു മനസ്സിലാക്കാം.”