2 Kings 7:15 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സിറിയാക്കാര്‍ പരിഭ്രാന്തരായി ഓടിപ്പോകുമ്പോള്‍ ഉപേക്ഷിച്ചുകളഞ്ഞ വസ്ത്രങ്ങളും മറ്റു സാധനങ്ങളും വഴിയിലെങ്ങും ചിതറിക്കിടക്കുന്നത് അവര്‍ കണ്ടു. അവര്‍ മടങ്ങിവന്നു രാജാവിനെ വിവരം അറിയിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ യോർദ്ദാൻവരെ അവരുടെ പിന്നാലെ ചെന്നു; എന്നാൽ അരാമ്യർ തത്രപ്പാടിൽ എറിഞ്ഞുകളഞ്ഞ വസ്ത്രങ്ങളും മറ്റു സാധനങ്ങളുംകൊണ്ടു വഴിയൊക്കെയും നിറഞ്ഞിരുന്നു; ദൂതന്മാർ മടങ്ങിവന്നു വിവരം രാജാവിനെ അറിയിച്ചു.
Malayalam 1992 MBSI
അവര്‍ യോര്‍ദ്ദാന്‍ വരെ അവരുടെ പിന്നാലെ ചെന്നു; എന്നാല്‍ അരാമ്യര്‍ തത്രപ്പാടില്‍ എറിഞ്ഞുകളഞ്ഞ വസ്ത്രങ്ങളും മറ്റു സാധനങ്ങളും കൊണ്ടു വഴിയൊക്കെയും നിറഞ്ഞിരുന്നു; ദൂതന്മാര്‍ മടങ്ങിവന്നു വിവരം രാജാവിനെ അറിയിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ യോർദ്ദാൻവരെ അവരുടെ പിന്നാലെ ചെന്നു; എന്നാൽ അരാമ്യർ പലായനം ചെയ്തപ്പോൾ എറിഞ്ഞുകളഞ്ഞ വസ്ത്രങ്ങളും മറ്റു സാധനങ്ങളുംകൊണ്ട് വഴിയൊക്കെ നിറഞ്ഞിരുന്നു; ദൂതന്മാർ മടങ്ങിവന്ന് വിവരം രാജാവിനെ അറിയിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ യോര്‍ദ്ദാന്‍വരെ അവരുടെ പിന്നാലെ ചെന്നു; എന്നാൽ അരാമ്യര്‍ തത്രപ്പാടിൽ എറിഞ്ഞുകളഞ്ഞ വസ്ത്രങ്ങളും മറ്റുസാധനങ്ങളുംകൊണ്ടു വഴിയൊക്കെയും നിറഞ്ഞിരുന്നു; ദൂതന്മാര്‍ മടങ്ങിവന്നു വിവരം രാജാവിനെ അറിയിച്ചു.
Malayalam Bible POC-ML 2013
അവര്‍ ജോര്‍ദാന്‍വരെ ചെന്നു. പാഞ്ഞുപോയ സിറിയാക്കാര്‍ ഉപേക്‌ഷിച്ചവസ്‌ത്രങ്ങളും ആയുധങ്ങളും വഴിനീളെ ചിതറിക്കിടക്കുന്നത്‌ അവര്‍ കണ്ടു. ദൂതന്‍മാര്‍ മടങ്ങിവന്ന്‌ രാജാവിനോടു വിവരം പറഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ അരാമ്യരെ യോർദാൻവരെയും പിൻതുടർന്നു. അമാര്യർ പരിഭ്രാന്തരായി പാഞ്ഞുപോകുന്നതിനിടയിൽ ഉപേക്ഷിച്ചുപോയ വസ്ത്രങ്ങളും മറ്റു സാധനങ്ങളും വഴിയിൽ ചിതറിക്കിടന്നിരുന്നു. ആ ദൂതന്മാർ മടങ്ങിവന്ന് രാജാവിനോടു വിവരം പറഞ്ഞു.